• Latest News

    Wednesday, June 21, 2017

    കെ.എസ്.ടി.പി റോഡില്‍ വീണ്ടും അപകടം; ഉദുമയിൽ കാറിടിച്ച് വൃദ്ധൻ മരിച്ചു
    Wednesday, June 21, 2017
    9:50:00 PM

    ഉദുമ: കെ.എസ്.ടി.പി റോഡില്‍ വീണ്ടും അപകടം. റോഡരികിലൂടെ നടന്നു പോവുകയായിരുന്ന വൃദ്ധൻ കാറിടിച്ച് മരിച്ചു. ബുധനാഴ്ച രാത്രി എട്ടരയോടെ ഉദുമ പള്ളം ബസ് വെയിറ്റിംഗ് ഷെഡ്ഡിന് സമീപമാണ് അപകടം.[www.malabarflash.com]

    ഇടുക്കി കട്ടപ്പന സ്വദേശി കെ.കെ.ഗോപാലൻ (70) ആണ് മരിച്ചത്. മുപ്പത് വർഷത്തോളം ഉദുമയിൽ സ്ഥിര താമസമാക്കിയ ഗോപാലൻ ഉദുമ ടൗണിലെ പഞ്ചായത്ത് പൊതു കക്കൂസിന്റെ നടത്തിപ്പുകാരനായിരുന്നു.

    പാലക്കുന്ന് ഭാഗത്ത് നിന്ന് നടന്ന് ഉദുമയിലേക്ക് വരുമ്പോൾ കാസർകോട് നിന്നും മാണിക്കോത്ത് ഭാഗത്തേക്ക് പോവുകയായിരുന്ന മാരുതി സ്വിഫ്റ്റ് കാർ ഇടിക്കുകയായിരുന്നു. 

    റോഡിലേക്ക് തെറിച്ചുവീണ ഗോപാലനെ അതേ കാറിൽ ഉദുമയിലെ സ്വകാര്യ ആസ്പത്രിയിലെത്തിച്ചെങ്കിലും അപകട നില ഗുരുതരമായതിനാൽ മംഗലാപുരം ആസ്പത്രിയിൽ കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്. മൃതദേഹം കാസർകോട് ജനറൽ ആസ്പത്രി മോർച്ചറിയിൽ
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: കെ.എസ്.ടി.പി റോഡില്‍ വീണ്ടും അപകടം; ഉദുമയിൽ കാറിടിച്ച് വൃദ്ധൻ മരിച്ചു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top