• Latest News

    Wednesday, June 28, 2017

    സൗദിയിൽ വാഹനാപകടം: രണ്ട്​ മലയാളികൾ മരിച്ചു
    Wednesday, June 28, 2017
    11:56:00 PM

    മദീന: റിയാദില്‍നിന്ന് മദാഇന്‍ സാലിഹ് സന്ദര്‍ശനത്തിനെത്തിയ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ട് രണ്ട് പേര്‍ മരിക്കുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.[www.malabarflash.com] 

    മലപ്പുറം വളാഞ്ചേരി ഇരിമ്പിളിയം സ്വദേശി ഫാറൂഖിന്റെ ഭാര്യ ഷജില (32), മാതാവ് ചിറ്റന്‍ ആലുങ്ങല്‍ സാബിറ (62) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ ഫാറൂഖ്, മക്കളായ ഷയാന്‍(ഏഴ്), റിഷാന്‍( നാല്) ഫാറൂഖിൻറ പിതാവ് അബ്​ദുല്ലക്കുട്ടി എന്നിവര്‍ അല്‍ ഉല ആശുപത്രിയിലാണ്. മദീനയിൽ നിന്നും മുന്നൂറ് കിലോമീറ്റർ അകലെയാണ്​ അൽ ഊല.

    മദാഇന്‍ സാലിഹ് സന്ദര്‍ശനത്തിനുശേഷം മദീനയിലേക്ക് മടങ്ങുമ്പോള്‍ ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെ ആയിരുന്നു അപകടം. വാഹനത്തി​​​ന്റെ ടയര്‍ പൊട്ടിയാണ് അത്യാഹിതമുണ്ടായത്​. ഫാറൂഖിന്റെ മാതാപിതാക്കാള്‍ സന്ദര്‍ശക വിസയില്‍ എത്തിയതായിരുന്നു.




    Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: സൗദിയിൽ വാഹനാപകടം: രണ്ട്​ മലയാളികൾ മരിച്ചു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top