• Latest News

    Sunday, June 18, 2017

    മൂന്നു മാസം പ്രായമായ കുഞ്ഞ് മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി മരിച്ചു
    Sunday, June 18, 2017
    1:20:00 AM

    തിരൂർ: മൂന്നു മാസം പ്രായമായ പെൺകുഞ്ഞ് മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി മരിച്ചു. തിരൂർ മൂച്ചിക്കൽ അരങ്ങത്തിൽ മുഹമ്മദ് റാഫിയുടെ ഇരട്ടക്കുട്ടികളിൽ ഒരാളാണു മരിച്ചത്.[www.malabarflash.com] 

    കുട്ടികൾക്കു ശരീരവളർച്ച സംബന്ധിച്ച ബുദ്ധിമുട്ടുള്ളതിനാൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പുലർച്ചെ മാതാവ് പാലുകൊടുത്തശേഷം ഉറക്കിയതായിരുന്നു. ഏറെനേരം കഴിഞ്ഞിട്ടും കുട്ടി ഉണരാത്തതിനെ തുടർന്ന് ഡോക്ടറെത്തി പരിശോധിച്ചതോടെയാണു മരിച്ചതായി കണ്ടെത്തിയത്.

    മുലപ്പാൽ ശ്വാസകോശത്തിൽ കുടുങ്ങിയതാണു മരണകാരണമെന്നു ഡോക്ടർമാർ അറിയിച്ചതായി കുട്ടിയുടെ പിതാവ് പറഞ്ഞു.



    Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: മൂന്നു മാസം പ്രായമായ കുഞ്ഞ് മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി മരിച്ചു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top