• Latest News

  Friday, June 30, 2017

  ജില്ല എസ് വൈ എസ് സ്വഫ്‌വ യൂത്ത് പരേഡ് ഒന്നിന് വൈകിട്ട് കാസര്‍കോട്ട്‌
  Friday, June 30, 2017
  1:00:00 AM

  കാസര്‍കോട്: എസ് വൈ എസ് അറുപതാം വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് രൂപം കൊണ്ട സന്നദ്ധ സേവന വിഭാഗമായ സ്വഫ്‌വ വളണ്ടിയര്‍ വിംഗിന്റെ പുനര്‍ സജ്ജീകരണ ഭാഗമായി ജൂലൈ ഒന്നിന് വൈകിട്ട് കാസര്‍കോട് നഗരത്തില്‍ സ്വഫ്‌വ യൂത്ത് പരേഡ് നടക്കും.[www.malabarflash.com] 

  12 സോണുകളില്‍ നിന്ന് പ്രത്യേകം തെരെഞ്ഞെടുത്ത പ്രവര്‍ത്തന സജ്ജരായ 700 അംഗ സ്വഫ്‌വ ടീം പരേഡില്‍ അണി നിരക്കുമെന്നും നേതാക്കള്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു.

  ശനിയാഴ്ച ഉച്ചക്ക് ജില്ലാ സുന്നി സെന്ററില്‍ ജില്ലാ സംഗമവും പുനരര്‍പ്പണ പ്രതിജ്ഞയും നടക്കും. സ്വഫ്‌വ സംസ്ഥാന കോര്‍ഡിനേറ്റര്‍ക്കു പുറമെ ജില്ലാ ഭാരവാഹികളും പ്രമുഖ വ്യക്തിത്വങ്ങളും നേതൃത്വം നല്‍കും.
  വൈകിട്ട് നാലിന് സുന്നി സെന്റര്‍ പരിസരത്തു നിന്ന് പരേഡ് തുടങ്ങും. നഗരം ചുറ്റി പുതിയ ബസ്റ്റാന്റ് പരിസരത്തു സമാപിക്കും.

  ജില്ലയിലെ 50 സര്‍ക്കിള്‍ ഘടകങ്ങളില്‍ നിന്ന് പ്രത്യേക പരിശീലനം നല്‍കി തിരഞ്ഞെടുക്കപ്പെട്ടവരാണ് പരേഡില്‍ അണി നിരക്കുന്നത്.
  അറുപതാം വാര്‍ഷികത്തോടനുബന്ധിച്ച് എസ് വൈ എസ് രൂപം കൊടുത്ത 25,000 സന്നദ്ധ സേവക പ്രവര്‍ത്തകവ്യൂഹമായ സ്വഫ്‌വ ഇതിനകം സേവന രംഗത്ത് വേറിട്ട നീക്കവുമായി ശ്രദ്ധേയമായിട്ടുണ്ട്.

  സാമൂഹ്യ ക്ഷേമ ജീവകാരുണ്യ, സ്ത്രീ-യുവജന ശാക്തീകരണം ലക്ഷ്യംവെച്ച് നിരന്തര പരിശീലനമാണ് ഇവര്‍ക്ക് ലഭിക്കുന്നത്. സാന്ത്വന വളണ്ടിയറുമായി ചേര്‍ന്ന് രോഗീ പരിചരണം, പാലീയേറ്റീവ് മേഖലകളില്‍ പ്രവര്‍ത്തിക്കുന്നു. സംഘടനയുടെ കര്‍മ പരിപാടികളുടെ സജീവതയില്‍ സ്വഫ്‌വ നിര്‍ണായകമായ സ്വാധീനമാണ് ചെലുത്തുന്നത്.
  സോണ്‍ തലങ്ങളില്‍ നടന്ന യൂത്ത് അസംബ്ലികളുടെ സമാപനമായാണ് ജില്ലാ പരേഡ് നടക്കുന്നത്.

  സംസ്ഥാന ഉപാധ്യക്ഷന്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി ഫ്‌ളാഗ് ഓഫ് ചെയ്യും. പ്രാര്‍ത്ഥനക്ക് കേരള മുസ്ലിം ജമാഅത്ത് പ്രസിഡന്റ് സയ്യിഗ് മുഹമ്മദ് ഇബ്രാഹീം പൂക്കുഞ്ഞി തങ്ങള്‍ പ്രാര്‍ത്ഥന നടത്തും.

  പരേഡിന്റെ മുന്‍ നിരയില്‍ എസ് വൈ എസ് ജില്ലാ സാരഥികള്‍ അണി നിരക്കും. ജില്ലാ പ്രസിഡന്റ് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി എന്‍ പി മുഹമ്മദ് സഖാഫി പാത്തൂര്‍, സയ്യിദ് ജലാലുദ്ദീന്‍ ബുഖാരി, സ്വഫ്‌വ ജില്ലാ ചീഫ് അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, ജില്ലാ കണ്‍വീനര്‍ അശ്‌റഫ് കരിപ്പോടി, അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ, കന്തല്‍ സൂപ്പി മദനി, നൗഷാദ് മാസ്റ്റര്‍, അബ്ദുല്‍ ജബ്ബാര്‍ സഖാഫി, കരീം മാസ്റ്റര്‍ ദര്‍ബാര്‍കട്ട തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

  വിവിധ സുന്നി സംഘടനകളെ പ്രതിനിധീകരിച്ച് ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, കേരള മുസിലിം ജമാഅത്ത് ജില്ലാ ജനറല്‍ സെക്രട്ടറി ഹമീദ് മൗലവി ആലമ്പാടി, എസ് എം എ ജില്ലാ ജനറല്‍ സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍, എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് അബ്ദുല്‍ ജബ്ബാര്‍ സഖാഫി, എസ് ജെ എം ജില്ലാ പ്രസിഡന്റ് അശ്രഫ് സാഅദി ആരിക്കാടി തുടങ്ങിയവര്‍ ആശംസയര്‍പ്പിക്കും.

  പത്ര സമ്മേളനത്തില്‍ കാസര്‍കോട് സോണ്‍ ഉപാധ്യക്ഷന്‍ സയ്യിദ് എസ് എച്ച് എ തങ്ങള്‍ ചൗക്കി ജില്ലാ സംഘടനാ കാര്യ സെക്രട്ടറി അശ്‌റഫ് കരിപ്പോടി ഹുസൈന്‍ മുട്ടത്തൊടി, മുഹമ്മദ് ടിപ്പു നഗര്‍ സംബന്ധിച്ചു.  Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
  • Comments
  • Facebook Comments

  0 comments:

  Post a Comment

  Item Reviewed: ജില്ല എസ് വൈ എസ് സ്വഫ്‌വ യൂത്ത് പരേഡ് ഒന്നിന് വൈകിട്ട് കാസര്‍കോട്ട്‌ Rating: 5 Reviewed By: UMRAS vision
  Scroll to Top