• Latest News

    Saturday, June 24, 2017

    വിദ്യാര്‍ഥിനി തൂങ്ങി മരിച്ച നിലയില്‍
    Saturday, June 24, 2017
    9:00:00 PM

    പനയാല്‍: പ്ലസ്ടു വിദ്യാര്‍ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പനയാല്‍ കീക്കാനത്തെ പരേതനായ ഭാസ്‌കരന്റെ മകള്‍ കെ ടി അഞ്ജനയാ (17)ണ് മരിച്ചത്. ശനിയാഴ്ച പകല്‍ ഒരുമണിയോടെയാണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. [www.malabarflash.com]

    പള്ളിക്കര ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിന്നും പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ അഞ്ജനയ്ക്ക് രാജപുരം സെന്റ് പയസ് ടെന്‍ത് കോളജില്‍ ഡിഗ്രിക്ക് പ്രവേശനം ലഭിച്ചിരുന്നു. 

    അമ്മ: കെ ടി അംബിക. സഹോദരന്‍: അഭിലാഷ്. ബേക്കല്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംസ്‌കാരം ഞായറാഴ്ച പകല്‍.

    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: വിദ്യാര്‍ഥിനി തൂങ്ങി മരിച്ച നിലയില്‍ Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top