• Latest News

    Sunday, June 4, 2017

    സോണിയുടെ ഏറ്റവും പുതിയ മോഡല്‍ എക്‌സ്പീരിയ XZ പ്രീമിയം വിപണിയില്‍
    Sunday, June 4, 2017
    9:00:00 AM

    സോണിയുടെ ഏറ്റവും പുതിയ മോഡല്‍ എക്‌സ്പീരിയ XZ പ്രീമിയം വിപണിയിലെത്തി.[www.malabarflash.com]

    ഐഫോണ്‍ 7 പ്ലസിനും ഗാലക്‌സി S8 നും ഒപ്പമെത്താന്‍ പ്രധാനമായും ഡിസ്‌പ്ലേ, കാമറ, പ്രോസസ്സര്‍ എന്നീ ടെക്‌നോളോജികളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാണ് പുതിയ മോഡല്‍ അവതരിപ്പിച്ചിരിക്കുന്നത്.

    5.5 ഇഞ്ച് നീളത്തില്‍ 4K HDR ഡിസ്‌പ്ലേ ആണ് നല്‍കിയിരിക്കുന്നത്. മെറ്റാലിക് റിഫ്‌ളക്റ്റീവ് ഫിനിഷിങ്ങോട് കൂടിയ ബോഡിയില്‍ മുന്‍പിലും പിന്‍പിലും ഗൊറില്ല ഗ്ലാസ് സുരക്ഷയും മാറ്റ് കൂട്ടുന്നു.

    4ഏആ റാം , 64 ജിബി ഇന്റേര്‍ണല്‍ മെമ്മറി 258 ജിബി വരെ ദീര്‍ഘിപ്പിക്കാവുന്നതാണ്.13 മെഗാ പിക്‌സല്‍ കാമറ , എക്‌സ്‌മോര്‍ RS സെന്‍സര്‍ , 22ാാ വൈഡ് ആംഗിള്‍ ലെന്‍സ്.ആന്‍ഡ്രോയിഡിന്റെ ഏറ്റവും പുതിയ നൗഗാട്ട് ഓപ്പറേറ്റിംഗ് സിസ്റ്റം. 3230mAh ബാറ്ററി എന്നിവയാണ് ഫോണിന്റെ പ്രത്യേകതകള്‍.

    സൈഡ് ഭാഗത്ത് നടുവില്‍ ആയികൊടുത്തിരിക്കുന്ന ഫിംഗര്‍ പ്രിന്റ് സെന്‍സര്‍ പവര്‍ ബട്ടണ്‍ ആയും ഉപയോഗിച്ചിരിക്കുന്നു. ഇന്ത്യയില്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 835 പ്രോസസ്സര്‍ ഉപയോഗിക്കുന്ന ആദ്യ ഫോണാണ് സോണി എക്‌സ്പീരിയ XZ പ്രീമിയം.



    Keywords: Tech News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: സോണിയുടെ ഏറ്റവും പുതിയ മോഡല്‍ എക്‌സ്പീരിയ XZ പ്രീമിയം വിപണിയില്‍ Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top