• Latest News

    Sunday, June 18, 2017

    സ്‌കൂളില്‍ ബീഫ് പാചകം ചെയ്തതിന് പ്രിന്‍സിപ്പാളിനെ അറസ്റ്റ് ചെയ്തു
    Sunday, June 18, 2017
    12:28:00 AM

    റാഞ്ചി: സ്‌കൂളില്‍ ബീഫ് പാചകം ചെയ്തതിന് പ്രിന്‍സിപ്പാളിനെ അറസ്റ്റ് ചെയ്തു. ജാര്‍ഖണ്ഡിലെ പാക്കുര്‍ ജില്ലയിലെ മാല്‍പഹഡി സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം. മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് പ്രിന്‍സിപ്പല്‍ റോസ ഹന്‍സ്ദ എന്നയാള്‍ക്കെതിരെയാണ് അറസ്റ്റ് ചെയ്തത്.[www.malabarflash.com]

    കുട്ടികള്‍ക്ക് മാംസം വിതരണം ചെയ്ത സഹായി ബിര്‍ജു ഹന്‍സ്ദയയെയും പോലീസ് അറസ്റ്റ് ചെയ്തു. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും ജയിലിലടച്ചു. പാചകം ചെയ്തത് പശുവിറച്ചിയാണോ പോത്തിറച്ചിയാണോ എന്നറിയുന്നതിനായി മാംസം ലാബിലേക്ക് അയച്ചു.

    കുട്ടികള്‍ നല്‍കിയ പരാതിയിലാണ് പ്രിന്‍സിപ്പലിനെ അറസ്റ്റ് ചെയ്തത്. സ്‌കൂളിലെ ഉച്ചഭക്ഷണ സമയത്ത് ബീഫ് പാചകം ചെയ്തു നല്‍കിയെന്നാണ് ഇവര്‍ക്കെതിരായ പരാതി. പശുവിനെ കശാപ്പ് ചെയ്യുന്നത് തടഞ്ഞു കൊണ്ടു 2005ല്‍ ജാര്‍ഖണ്ഡ് നിയമം പാസാക്കിയിരുന്നു. നിയമം ലംഘിക്കുന്നവര്‍ക്ക് അഞ്ച് വര്‍ഷം തടവും 5000 രൂപ പിഴയുമാണ് ശിക്ഷ.



    Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: സ്‌കൂളില്‍ ബീഫ് പാചകം ചെയ്തതിന് പ്രിന്‍സിപ്പാളിനെ അറസ്റ്റ് ചെയ്തു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top