• Latest News

    Tuesday, June 13, 2017

    കണ്ണൂരില്‍ അറസ്റ്റിലായ കബീര്‍ കാസര്‍കോട്ടെ നിരവധി കേസുകളിലെ പ്രതി
    Tuesday, June 13, 2017
    5:00:00 PM

    പയ്യന്നൂര്‍: കവര്‍ച്ച ചെയ്ത വാഹനവുമായി കണ്ണൂരില്‍ അറസ്റ്റിലായ പളളിക്കര ബിലാല്‍ നഗറിലെ ലാല കബീറെന്ന കെ.അബ്ദുള്‍ കബീര്‍(32) കാസര്‍കോട് ജില്ലയിലെ ഒരു കൊലപാതക ശ്രമം ഉള്‍പ്പെടെ നിരവധി കവര്‍ച്ചാ കേസുകളില്‍ കൂടി പ്രതിയാണെന്ന് കണ്ണൂര്‍ ടൗണ്‍ ഡിവൈഎസ്പി പി പി സദാനന്ദന്‍ പറഞ്ഞു.[www.malabarflash.com]

    കോഴിക്കോട് നിന്നും വാഹന മോഷണം നടത്തി കണ്ണൂരിലേക്ക് വരുന്നതിനിടയിലാണ് കബീര്‍ ഡിവൈഎസ്പി പി പി സദാനന്ദന്റെ നേതൃത്വത്തിലുളള പോലീസ് സംഘത്തിന്റെ വലയിലായത്.
    രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്. 

    ഞായറാഴ്ച വൈകിട്ട് കണ്ണൂര്‍ എ.കെ.ജി ആശുപത്രിക്ക് സമീപംവെച്ച് പോലീസ് വാഹനത്തെ കണ്ട് വഴിമാറിയോടിയ വാഹനത്തെ സാഹസികമായി പോലീസ് പിടികൂടുകയായിരുന്നു. കോഴിക്കോട് കാരന്തൂറില്‍ നിന്നും മോഷ്ടിച്ച കെ.എല്‍ 63 ബി 9559 നമ്പര്‍ ടെമ്പോ ട്രാവല്‍ വാഹനവുമായാണ് പ്രതി സഞ്ചരിച്ചിരുന്നത്. വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു.

    പ്രതിയെ ചോദ്യം ചെയ്തതില്‍ നിന്നും മോഷ്ടിച്ച നാല് വാഹനങ്ങള്‍ സംബന്ധിച്ച് പോലീസിന് വിവരം ലഭിച്ചു. മോഷണം നടത്തിയ വാഹനങ്ങള്‍ സംസ്ഥാനത്തിനകത്തും പുറത്തും വില്‍പ്പന നടത്തി ആര്‍ഭാടജീവിതം നയിച്ചുവരികയായിരുന്നു പ്രതിയുടെ ശൈലിയെന്ന് പോലീസ് പറഞ്ഞു.
    2015 മെയ് 21 ന് കണ്ണൂര്‍ വളപട്ടണത്ത് യാത്രയ്ക്കിടയില്‍ വിശ്രമിക്കുകയായിരുന്ന വിനോദ സഞ്ചാരികളുടെ വാഹനം അക്രമിച്ച് പത്ത് പവന്‍ സ്വര്‍ണ്ണം മോഷ്ടിച്ച കേസിലടക്കം നിരവധി മോഷണക്കേസുകളിലും പുതിയതെരുവിലെ മോഷണക്കേസുമായി ബന്ധപ്പെട്ട് ജയിലില്‍ കിടന്ന ഇയാള്‍ ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് ജയില്‍ മോചിതനായത്.

    കോടതിയില്‍ ഹാജരാക്കിയ ഇയാളെ കൂടുതല്‍ ചോദ്യംചെയ്യലിനായി കസ്റ്റഡിയില്‍ വാങ്ങുമെന്നും പോലീസ് പറഞ്ഞു.



    Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: കണ്ണൂരില്‍ അറസ്റ്റിലായ കബീര്‍ കാസര്‍കോട്ടെ നിരവധി കേസുകളിലെ പ്രതി Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top