• Latest News

    Friday, June 30, 2017

    രണ്ടര വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച രണ്ടു പേര്‍ അറസ്റ്റില്‍
    Friday, June 30, 2017
    10:26:00 PM

    കായംകുളം: രണ്ടര വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍. പുതുപ്പള്ളി സാധുപുരത്ത് ബിബിന്‍ (20), വാലേല്‍ തറയില്‍ അഖില്‍ രാജ് (20) എന്നിവരെയാണ് കായംകുളം സി.ഐ സദന്റെ നേതൃത്തില്‍ അറസ്റ്റ് ചെയ്തത്.[www.malabarflash.com]

    രണ്ടര വയസുള്ള ബാലികയാണ് പീഡനത്തിന് ഇരയായത്. കഴിഞ്ഞ 21ന് അഖിലിന്റെ വീട്ടില്‍വച്ച് ബാലികയെ രണ്ട് പേരും കൂടി പീഡിക്കുകയായിരുന്നു എന്ന് പോലിസ് പറഞ്ഞു. കുട്ടിയെ മാതാവ് കുളിപ്പിക്കുന്ന സമയത്ത് വേദന കൊണ്ട് കരഞ്ഞപ്പോള്‍ ആണ് സംഭവം വീട്ടുകാരറിയുന്നത്.

    തുടര്‍ന്ന് ബന്ധുക്കള്‍ കായംകുളം പൊലിസിന് പരാതി നല്‍കുകയായിരുന്നു. പ്രതികള്‍ ലഹരി വസ്തുക്കള്‍ക്ക് അടിമകളാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. സി.ഐ കെ. സദന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പ്രതികളെ കോടതിയില്‍ ഹാജരാക്കി.



    Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: രണ്ടര വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച രണ്ടു പേര്‍ അറസ്റ്റില്‍ Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top