• Latest News

    Thursday, June 8, 2017

    ദുബൈ ഡ്യൂട്ടി ഫ്രീയുടെ ആറുകോടിയുടെ ലോട്ടറി ഉദുമ സ്വദേശിക്ക്
    Thursday, June 8, 2017
    3:08:00 AM

    ദുബൈ: ഉദുമ പാലക്കുന്ന് കരിപ്പോടി സ്വദേശിയായ ദുബൈ പ്രവാസിക്ക് ആറുകോടിയുടെ ലോട്ടറി അടിച്ചു. ശ്രീരാമത്തില്‍ പി.കെ.വിജയ്‌റാമിനാണ് 3.6 ദശലക്ഷം യു.എ.ഇ. ദിര്‍ഹം സമ്മാനമായി ലഭിച്ചത്. ഇത് 6.3 കോടി ഇന്ത്യന്‍ രൂപയോളം വരും. ദുബൈ ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്ലേനര്‍ ലോട്ടറി നറുക്കെടുപ്പിലാണ് വിജയ്‌റാമിനെ ഭാഗ്യം കടാക്ഷിച്ചത്.[www.malabarflash.com]

    കരിപ്പോടി മീത്തല്‍വീട് തറവാട്ടിലെ വയനാട്ടുകുലവന്‍ തെയ്യംകെട്ടില്‍ പങ്കെടുക്കാന്‍ നാട്ടിലേക്ക് വരുംവഴിയാണ് ദുബൈ വിമാനത്താവളത്തില്‍ നിന്ന് ലോട്ടറി എടുത്തത്. അവധി കഴിഞ്ഞ് മടങ്ങിയ അദ്ദേഹത്തിന് കഴിഞ്ഞ ദിവസമാണ് സമ്മാനം അടിച്ചത്. ദുബൈയിലെ അല്‍ഫുത്തൈം കരിലെന്‍ കമ്പനിയില്‍ എന്‍ജിനീയറാണ് വിജയ്‌റാം. 245 സീരീസിലെ 2294 നമ്പര്‍ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. ഏകദേശം 20,000 രൂപയാണ് ടിക്കറ്റിന്റെ വില. പതിവായി ടിക്കറ്റ് എടുക്കാറുണ്ട്.

    പാലക്കുന്ന് ഭഗവതി ക്ഷേത്ര ഭരണസമിതിയുടെയും പാലക്കുന്ന് വിദ്യാഭ്യാസ സമിതിയുടെയും മുന്‍ പ്രസിഡന്റ് പരേതനായ റിട്ട. അധ്യാപകന്‍ പി.കെ. കുഞ്ഞിരാമന്റെയും പരേതയായ ശ്രീദേവിയുടെയും മകനാണ് വിജയ്‌റാം. തൃക്കരിപ്പൂരിലെ ഡോ. ഒ. ആനന്ദകൃഷ്ണന്റെ മകള്‍ നീതുവാണ് ഭാര്യ. മക്കള്‍: അനുഗ്രഹ്, അനുര്‍വേദ്, ആഞ്ചല്‍. കുടുംബ സമേതം ദുബൈയിലാണ് താമസം. അര്‍ജുന്‍ ഹരീഷ് നായക് എന്ന ഇന്ത്യക്കാരനും ഇതേ തുകയുടെ മറ്റൊരു സമ്മാനം ലഭിച്ചിട്ടുണ്ട്.



    Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ദുബൈ ഡ്യൂട്ടി ഫ്രീയുടെ ആറുകോടിയുടെ ലോട്ടറി ഉദുമ സ്വദേശിക്ക് Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top