• Latest News

    Saturday, June 3, 2017

    സ്‌കാനിങ്ങിനിടെ യുപി മന്ത്രിയുടെ തോക്ക് കുടുങ്ങി എംആര്‍എ യന്ത്രം കേടായി
    Saturday, June 3, 2017
    11:59:00 PM

    ലഖ്‌നൗ: ഉത്തര്‍ പ്രദേശ് മന്ത്രിയുടെ തോക്ക് കുടുങ്ങി എംആര്‍ഐ യന്ത്രം കേടായി. യോഗി ആദിത്യനാഥ് സര്‍ക്കാരില്‍ ഗ്രാമീണ വ്യവസായ- ടെക്‌സ്റ്റൈല്‍ വകുപ്പ് മന്ത്രിയായ സത്യദേവ് പചൗരിയുടെ തോക്ക് കുടുങ്ങി ലഖ്‌നൗ ഡോ. റാം മനോഹര്‍ ലോഹ്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ എംആര്‍ഐ യന്ത്രമാണ് കേടായത്.[www.malabarflash.com]

    നരേന്ദ്ര മോദി സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഹാര്‍ദോയിയില്‍ സംസരിച്ചുകൊണ്ടിരുന്ന സത്യദേവ് ബോധരഹിതനായി വീണു. തുടര്‍ന്ന് ആശുപത്രിയിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ എംആര്‍ഐ സ്‌കാനിങ്ങിന്‌ വിധേയനാക്കുകയായിരുന്നു. സ്‌കാനിങ്ങിനായി പ്രവേശിപ്പിച്ചപ്പോള്‍ യന്ത്രത്തിലെ കാന്തിക വലയം പചൗരിയുടെ തോക്കിനെ വലിച്ചെടുക്കുകയായിരുന്നു.

    യന്ത്രത്തിന്റെ ഉള്‍ഭാഗത്ത് തോക്ക് കുടുങ്ങിയത് ശ്രദ്ധയില്‍പ്പെട്ട മന്ത്രി തുടര്‍ന്ന് സ്‌ക്വാനിങ് റൂമില്‍ നിന്ന് പുറത്ത് വരികയായിരുന്നു. അഞ്ച് കോടിയോളം രൂപ വലിയുള്ള യന്ത്രത്തിന് 25 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ്‌ ഏകദേശ കണക്ക്‌.

    എംആര്‍ഐ സ്‌കാനിങ്ങിനായി പ്രവേശിപ്പിക്കുന്നതിന് മുമ്പുള്ള നിര്‍ദേശങ്ങള്‍ പാലിക്കാത്തതാണ് സംഭവത്തിന് വഴിവെച്ചത്.



    Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: സ്‌കാനിങ്ങിനിടെ യുപി മന്ത്രിയുടെ തോക്ക് കുടുങ്ങി എംആര്‍എ യന്ത്രം കേടായി Rating: 5 Reviewed By: editordesk Malabarflash
    Scroll to Top