• Latest News

    Friday, June 9, 2017

    പയ്യന്നൂരിലെ ആർഎസ്എസ് കേന്ദ്രത്തിൽ നിന്ന് വൻ ആയുധശേഖരം പിടികൂടി
    Friday, June 9, 2017
    7:53:00 PM

    കണ്ണൂർ: പയ്യന്നൂരിലെ ആർഎസ്എസ് കേന്ദ്രത്തിൽ നിന്നും വൻ ആയുധ ശേഖരം പിടികൂടി. പയ്യന്നൂര്‍ കോറോം നോര്‍ത്ത് വായനശാലക്ക് സമീപം ആര്‍ എസ്. എസ് ഉടമസ്ഥതയിലുള്ള സ്ഥലത്തെ ഷെഡില്‍ നിന്നാണ് ആയുധങ്ങള്‍ കണ്ടെത്തിയത്.[www.malabarflash.com] 

    9 വാളുകളും ഒരു സ്റ്റീൽ ബോംബുകളുമാണ് പോലീസ് പിടിച്ചെടുത്തത്. വാളുകള്‍ ചാക്കിലാക്കി ഷെഡില്‍ വെച്ച നിലയിലും ബോംബ് ബക്കറ്റിനുള്ളില്‍ വെച്ച് പൊന്തക്കാട്ടില്‍ ഒളിപ്പിച്ച നിലയിലും ആയിരുന്നു. 

    സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റും ആര്‍ എസ് എസും ബിജെപിയും ഉപയോഗിക്കുന്ന ഷെഡാണിതെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.
    എന്നാൽ ആയുധങ്ങൾ തങ്ങളുടേത് അല്ലെന്നും ആരോ മനനപ്പൂർവ്വം കൊണ്ടുവെച്ചതാണെന്നും ആർഎസ്എസ് നേതാക്കൾ പറഞ്ഞു. സംഭവത്തെപ്പറ്റി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പയ്യന്നൂരിൽ ആഴ്ചകൾക്ക് മുൻപാണ് ആർഎസ്എസ് പ്രവർത്തകൻ ബിജു വെട്ടേറ്റ് മരിച്ചത്.



    Keywords: Kannur  News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: പയ്യന്നൂരിലെ ആർഎസ്എസ് കേന്ദ്രത്തിൽ നിന്ന് വൻ ആയുധശേഖരം പിടികൂടി Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top