• Latest News

    Sunday, June 11, 2017

    വെള്ളിക്കോത്ത് വയലിൽ വീട്ടിലെ വി.വി.കോരൻ നിര്യാതനായി
    Sunday, June 11, 2017
    12:08:00 PM

    കാഞ്ഞങ്ങാട് : സാമൂഹിക സാംസ്‌കാരിക പ്രവർത്തകൻ വെള്ളിക്കോത്ത് വയലിൽ വീട്ടിലെ വി.വി.കോരൻ (70) നിര്യാതനായി. [www.malabarflash.com]

    വെള്ളിക്കോത്ത് യങ്‌മെൻസ് ക്ലബ്, അയ്യപ്പഭജനമന്ദിരം എന്നിവയുടെ പ്രസിഡന്റ്, കിഴക്കുംകര പുള്ളിക്കരിങ്കാളിയമ്മ ദേവസ്ഥാനം സെക്രട്ടറി, കോൺഗ്രസ് മണ്ഡം വൈസ് പ്രസിഡന്റ്, ബ്ലോക്ക് ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ചു. നാടകനടനുമായിരുന്നു. 

    ഭാര്യ: ബി.ടി.സാവിത്രി. 
    മക്കൾ: വി.വി.മനോജ് കുമാർ (കാസർകോട് മേഖലാ സെക്രട്ടറി, കേബിൾ ടി വി ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ), വി.വി.ശശിധരൻ (ആർട് ഡയറക്ടർ, ദുബായ്), ബബിത.കെ.രവി. 
    മരുമക്കൾ: രവി കുളങ്ങര (എംഡി, സഞ്ജീവനി ഹോസ്പിറ്റൽ, ആനന്ദാശ്രമം, പ്രൊപ്രൈറ്റർ, സൺ സോളാർ, ചീമേനി), രേണുക മനോജ് (ഉപ്പള), പ്രിയങ്ക ശശിധരൻ (മണിപ്പാൽ). 
    സഹോദരങ്ങൾ: കാരിച്ചി, കല്യാണി, പരേതനായ കുഞ്ഞമ്പു. 
    മൃതദേഹം വെള്ളിക്കോത്ത് യങ്‌മെൻസ് ക്ലബിൽ പൊതുദർശനത്തിനു വച്ചു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: വെള്ളിക്കോത്ത് വയലിൽ വീട്ടിലെ വി.വി.കോരൻ നിര്യാതനായി Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top