• Latest News

    Thursday, June 15, 2017

    കാണാതായ റിട്ട. ഒ.എന്‍.ജി.സി ഉദ്യോഗസ്ഥന്റെ മൃതദേഹം പുഴയില്‍ കണ്ടെത്തി
    Thursday, June 15, 2017
    11:44:00 PM

    നീലേശ്വരം: കാണാതായ റിട്ട. ഒ.എന്‍.ജി.സി ഉദ്യോഗസ്ഥന്റെ മൃതദേഹം പുഴയില്‍ കണ്ടെത്തി. നീലേശ്വരം പടിഞ്ഞാറ്റംകൊഴുവലിലെ റിട്ട. ഒ.എന്‍.ജി.സി ഉദ്യോഗസ്ഥന്‍ ടി.പി ബാലകൃഷ്ണന്റെ (77) മൃതദേഹമാണ് നെഹ്‌റു കോളജിന് സമീപം കളത്തേര തൂക്കുപാലത്തിനു സമീപം പുഴയില്‍ കണ്ടെത്തിയത്.[www.malabarflash.com]

    കഴിഞ്ഞദിവസം മുതല്‍ ബാലകൃഷ്ണനെ കാണാനില്ലായിരുന്നു. ഇതു സംബന്ധിച്ച് ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടെയാണ് ബാലകൃഷ്ണന്റെ മൃതദേഹം പുഴയില്‍ കണ്ടെത്തിയത്.

    ഭാര്യ: വത്സല. മക്കള്‍: രഞ്ജിത്ത് കുമാര്‍ (ടാറ്റ കണ്‍സള്‍ട്ടന്‍സി എഞ്ചിനീയര്‍, ബംഗളൂരു), ഗീതാഞ്ജലി. മരുമക്കള്‍: ലാല്‍ ജി വാസു, കൃഷ്ണ. സഹോദരങ്ങള്‍: ജനാര്‍ദനന്‍, ശ്രീധരന്‍, നളിനി.



    Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: കാണാതായ റിട്ട. ഒ.എന്‍.ജി.സി ഉദ്യോഗസ്ഥന്റെ മൃതദേഹം പുഴയില്‍ കണ്ടെത്തി Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top