• Latest News

    Saturday, June 17, 2017

    നിര്‍മ്മാണതൊഴിലാളിയുടെ മൃതദേഹം താമസസ്ഥലത്ത്‌ പുഴുവരിച്ച നിലയില്‍
    Saturday, June 17, 2017
    2:40:00 PM

    കാസര്‍കോട്: നിര്‍മ്മാണതൊഴിലാളിയുടെ മൃതദേഹം താമസസ്ഥലത്ത്‌ പുഴുവരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍,വടക്കാഞ്ചേരിയിലെ സണ്ണിതോമസി(48)ന്റെ മൃതദേഹമാണ്‌ നായന്മാര്‍മൂലയിലെ താമസ സ്ഥലത്ത്‌ കാണപ്പെട്ടത്‌.[www.malabarflash.com]

    വര്‍ഷങ്ങളായി ഇയാള്‍ നായന്മാര്‍മൂലയില്‍ താമസിച്ച്‌ ടൈല്‍സിന്റെ ജോലി ചെയ്‌തുവരികയായിരുന്നു. രണ്ടുവര്‍ഷം മുമ്പാണ്‌ ഏറ്റവും ഒടുവില്‍ നാട്ടില്‍ പോയി മടങ്ങിയെത്തിയത്‌. ഏതാനും ദിവസങ്ങളായി ഇയാളുടെ മുറി തുറന്നു കണ്ടിരുന്നില്ല. വള്ളിയാഴ്ച്ച  രാത്രി ഒന്‍പതു മണിയോടെ മുറിക്കകത്തു നിന്നു ദുര്‍ഗന്ധം വന്നതോടെയാണ്‌ സമീപത്തു താമസിക്കുന്നവര്‍ വിവരം ക്വാര്‍ട്ടേഴ്‌സ്‌ ഉടമയെയും പോലിനെയും അറിയിച്ചത്‌. 

    അകത്തു നിന്നു പൂട്ടിയ നിലയിലായിരുന്നു വാതില്‍. ഇതു തകര്‍ത്തു അകത്തു കടന്നപ്പോഴാണ്‌ സണ്ണിതോമസിന്റെ മൃതദേഹം പുഴുവരിച്ച നിലയില്‍ കണ്ടെത്തിയത്‌. മരണ കാരണം വ്യക്തമല്ല. ആത്മഹത്യയോ, ഹൃദയാഘാതമോ കാരണമാകാമെന്നാണ്‌ പോലിസിന്റെ സംശയം. ശനിയാഴ്ച രാവിലെ വിദ്യാനഗര്‍ അഡീഷണല്‍ എസ്‌ ഐ പ്രഭാകരന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ്‌ നടത്തിയശേഷം പോസ്റ്റുമോര്‍ട്ടം ചെയ്‌തു.

    പരേതനായ ഓട്ടുപാറ തോമസിന്റെ മകനാണ്‌. അന്നക്കുട്ടിയാണ്‌ മാതാവ്‌. ജോണ്‍സണ്‍, രാജു, സാലി, മേരി, ജോയ്‌, സഹോദരങ്ങളാണ്‌.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: നിര്‍മ്മാണതൊഴിലാളിയുടെ മൃതദേഹം താമസസ്ഥലത്ത്‌ പുഴുവരിച്ച നിലയില്‍ Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top