• Latest News

    Monday, June 26, 2017

    ട്രെയിനിൽ കൊല്ലപ്പെട്ട ജുനൈദിൻ്റെ ഗ്രാമത്തിൽ ഇൗദ്​ ആഘോഷങ്ങളില്ല
    Monday, June 26, 2017
    12:59:00 PM

    ബല്ലഭ്​ഗട്ട്​: ഹരിയാനയിലെ ബല്ലഭ്​ഗട്ടിൽ ഇൗദ്​ ആഘോഷങ്ങളില്ല. ബീഫ്​ ൈകൈവശം  വെച്ചുവെന്നാരോപിച്ച്​ ട്രെയിൽ 16കാരനായ ജുനൈദിൻ്റെ കുത്തികൊന്നതിൽ പ്രതിഷേധിച്ചാണ്​ ഗ്രാമം ആഘോഷങ്ങൾ ഉപേക്ഷിച്ചത്​. [www.malabarflash.com]

    ജുനൈദിൻ്റെ കുടംബവും സുഹൃത്തുക്കളും അയൽവാസികളും അടക്കം കൈകളിൽ കറുത്ത ബാൻഡണിഞ്ഞ്​ പ്രതിഷേധമിരിക്കുകയാണ്​. പെരുന്നാൾ നമസ്​കാരം നടത്തിയെങ്കിലും  ആഘോഷങ്ങൾ ഉണ്ടായിരിക്കില്ലെന്ന് ജുനൈദി​​ൻ്റെ പിതാവ്​ പറഞ്ഞു. തൻ്റെ മക​​ൻ്റെ കൊലയാളികളെ  ശിക്ഷിക്കുകയാണ്​ തങ്ങളുടെ  ആവശ്യമെന്നും അദ്ദേഹം ​ പറഞ്ഞു.

    കഴിഞ്ഞ ദിവസമാണ്​ ജുനൈദും സഹോദരൻമാരും ഡൽഹിയിൽ നിന്ന്​ ഹരിയാനയിലേക്ക്​ വരുന്നതിനിടെ ബീഫ്​ കൈവശം വെച്ചെന്നാരോപിച്ചു ​ ട്രെയിനിൽ ഒരു സംഘം കുത്തികൊന്നത്​. സഹോദരൻമാർക്ക്​ പരിക്കേറ്റിരുന്നു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ട്രെയിനിൽ കൊല്ലപ്പെട്ട ജുനൈദിൻ്റെ ഗ്രാമത്തിൽ ഇൗദ്​ ആഘോഷങ്ങളില്ല Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top