• Latest News

    Sunday, June 18, 2017

    മലയാളി യുവതിക്ക് വിമാനത്തിനുള്ളില്‍ സുഖ പ്രസവം
    Sunday, June 18, 2017
    11:00:00 PM

    മുംബൈ: മലയാളി യുവതിക്ക് ജെറ്റ് എയര്‍വസ് വിമാനത്തിനുള്ളില്‍ സുഖ പ്രസവം. ദമാമില്‍നിന്ന് കൊച്ചിയിലേക്കുള്ള വിമാനയാത്രക്കിടെയാണു സംഭവം. വിമാനം മുംബൈയിലിറക്കിയശേഷം യുവതിയെയും കുഞ്ഞിനെയും ആശുപത്രിയിലേക്കു മാറ്റി.[www.malabarflash.com]

    ദമാമില്‍നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെയാണ് ജെറ്റ് എയര്‍വേസ് 569 വിമാനത്തില്‍വച്ചു യുവതിക്കു പ്രസവവേദന അനുഭവപ്പെട്ടത്. ഇക്കണോമി ക്ളാസില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയെ പിന്നീട് ഫസ്റ്റ്ക്ളാസിലെത്തിച്ചു. വിമാനക്കമ്പനി ജീവനക്കാരും, യാത്രക്കാരിയായ നഴ്സും ചേര്‍ന്നാണ് യുവതിക്കു പരിചരണം നല്‍കിയത്. പിന്നീടു യുവതി പ്രസവിച്ചു. ഏതാണ്ട് ഒന്നര മണിക്കൂറിനുശേഷം വിമാനം മുംബൈയിലിറക്കി.

    വിമാനത്താവളത്തിലെതന്നെ ആംബുലന്‍സിലാണു യുവതിയെയും കുഞ്ഞിനെയും ആശുപത്രിയിലേക്കു മാറ്റിയത്. യുവതിക്കും കുഞ്ഞിനും ആരോഗ്യസംബന്ധമായി കുഴപ്പമൊന്നുമില്ലെന്നും എന്നാല്‍ യാത്രതുടരുന്നത് സുരക്ഷിതമല്ലെന്നും അധികൃതര്‍ പറഞ്ഞു. യുവതിക്കൊപ്പം മറ്റാരും സഞ്ചരിച്ചിരുന്നില്ല. രണ്ടു മണിക്കൂറോളം മുംബൈ വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ട വിമാനം പതിനൊന്നേകാലോടെ കൊച്ചിയിലേക്കു പറന്നു.



    Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: മലയാളി യുവതിക്ക് വിമാനത്തിനുള്ളില്‍ സുഖ പ്രസവം Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top