• Latest News

    Sunday, June 25, 2017

    കടിഞ്ഞൂല്‍ പ്രസവത്തില്‍ ദമ്പതികള്‍ക്ക് നാലുകുഞ്ഞുങ്ങള്‍
    Sunday, June 25, 2017
    1:10:00 AM

    തിരുവനന്തപുരം: ഒറ്റ പ്രസവത്തില്‍ നാലു കുഞ്ഞുങ്ങള്‍ എന്ന അപൂര്‍വത സ്വന്തമാക്കി തിരുവനന്തപുരത്തെ ദമ്പതികള്‍.[www.malabarflash.com]

    തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ ഓരോ മിനിട്ട് ഇടവിട്ടാണ് കുഞ്ഞുങ്ങള്‍ ജനിച്ചത്. നെടുമങ്ങാട് സ്വദേശികളായ ജിതിന്‍ -ആശാദേവി എന്നിവരാണ് ഒരു ആണ്‍കുഞ്ഞിന്റെയും മൂന്ന് പെണ്‍കുഞ്ഞുങ്ങളുടെയും മാതാപിതാക്കളായത്.

    നിശ്ചിത സമയത്തേക്കാള്‍ ആറാഴ്ച മുമ്പായിരുന്നു പ്രസവം. അമ്മയ്ക്കും കുഞ്ഞുങ്ങള്‍ക്കും പൂര്‍ണ്ണ ആരോഗ്യമുണ്ടെന്ന് പട്ടം മുറിഞ്ഞപാലത്തുള്ള സ്വകാര്യ ആശുപത്രി അധികൃതര്‍ അറിയിച്ചു.



    Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: കടിഞ്ഞൂല്‍ പ്രസവത്തില്‍ ദമ്പതികള്‍ക്ക് നാലുകുഞ്ഞുങ്ങള്‍ Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top