• Latest News

    Wednesday, June 7, 2017

    സി.പി.എം. പ്രവര്‍ത്തകനെ കൊലപ്പടുത്തിയ കേസില്‍ പ്രധാന സാക്ഷിയായ പ്രതിശ്രുതവരനെ 'കാണാതായി'; പോലീസും പാര്‍ട്ടി പ്രവര്‍ത്തകരും വട്ടംകറങ്ങി
    Wednesday, June 7, 2017
    2:30:00 PM

    കുമ്പള: കൊലക്കേസില്‍ പ്രധാന സാക്ഷിയായ സി.പി.എം പ്രവര്‍ത്തകനെ വിവാഹത്തിന് രണ്ട് ദിവസം മുമ്പ് കാണാതായത് പോലീസിനേയും പാര്‍ട്ടി പ്രവര്‍ത്തകരേയും വട്ടംകറക്കി.[www.malabarflash.com]

    മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ യുവാവിനെ കണ്ടെത്തിയതോടെ പോലീസിനും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ശ്വാസംവീണു. 

    ഒന്നരവര്‍ഷം മുമ്പ് സീതാംഗോളി മില്ലിന് സമീപം വെച്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ മുരളിയെ കൊലപ്പെടുത്തിയ കേസിലെ പ്രധാന സാക്ഷിയെയാണ് ചൊവ്വാഴ്ച കാണാതായത്. വൈകിട്ട് നാല് മണിക്ക് സീതാംഗോളിയിലെ ബന്ധുവീട്ടിലേക്ക് കല്ല്യാണം ക്ഷണിക്കാനാണെന്ന് പറഞ്ഞ് പോയതായിരുന്നു. ആറ് മണിക്ക് തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ഫോണ്‍ വിളിച്ചു. അപ്പോള്‍ ഫോണ്‍ റിംഗ് ചെയ്‌തെങ്കിലും പ്രതികരിച്ചില്ല. തുടരെയായി വിളിച്ചുകൊണ്ടിരുന്നുവെങ്കിലും ഇതുതന്നെയായിരുന്നു സ്ഥിതി. 

    രാത്രി എട്ട് മണിയോടെ ഫോണ്‍ സ്വിച്ചോഫ് ചെയ്ത നിലയിലായി. ഇതോടെ ആശങ്കയിലായ വീട്ടുകാര്‍ കുമ്പള പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ പോലീസ് നടത്തിയ അന്വേഷണത്തില്‍ കാസര്‍കോട്, അടുക്കത്തുബയല്‍, മൊഗ്രാല്‍, കുമ്പള ബായിക്കട്ട ഭാഗങ്ങളിലെ ടവര്‍ ലൊക്കേഷന്‍ പരിധിയിലാണ് ഉള്ളതെന്ന് അറിഞ്ഞു. 

    ഏതെങ്കിലും വാഹനത്തില്‍ തട്ടിക്കൊണ്ടുപോയതാകാമെന്ന അഭ്യൂഹത്തെ തുടര്‍ന്ന് അഞ്ച് ജീപ്പുകളിലായി പോലീസ് ഈ ഭാഗങ്ങളില്‍ തിരച്ചില്‍ നടത്തി. അതിനിടെ 25ഓളം വാഹനങ്ങളിലായി സി.പി.എം പ്രവര്‍ത്തകരും തിരച്ചില്‍ തുടങ്ങി. വിവരമറിഞ്ഞ് 200 ഓളം സി.പി.എം പ്രവര്‍ത്തകരും കുമ്പള ടൗണില്‍ സംഘടിച്ചു. ഇതിനിടെയാണ് ബുധനാഴ്ച പുലര്‍ച്ചയോടെ യുവാവിനെ സീതാംഗോളിക്ക് സമീപം കണ്ടെത്തുന്നത്. യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.



    Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: സി.പി.എം. പ്രവര്‍ത്തകനെ കൊലപ്പടുത്തിയ കേസില്‍ പ്രധാന സാക്ഷിയായ പ്രതിശ്രുതവരനെ 'കാണാതായി'; പോലീസും പാര്‍ട്ടി പ്രവര്‍ത്തകരും വട്ടംകറങ്ങി Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top