• Latest News

    Tuesday, June 20, 2017

    പൊങ്ങല്ലൂർ മഹല്ല് ഖബർസ്ഥാൻ എല്ലാ മുസ്​ലിം സംഘടനകൾക്കും ഉപയോഗിക്കാമെന്ന് വഖഫ് ട്രൈബ്യൂണൽ
    Tuesday, June 20, 2017
    3:20:00 AM

    മലപ്പുറം: പൊങ്ങല്ലൂർ മഹല്ല് ഖബർസ്ഥാൻ എല്ലാ മുസ്​ലിം സംഘടനകൾക്കും ഉപയോഗിക്കാമെന്ന് വഖഫ് ട്രൈബ്യൂണൽ വിധിച്ചു.[www.malabarflash.com]

    മലപ്പുറം ജില്ലയിലെ മമ്പാട് പൊങ്ങല്ലൂർ ജുമാമസ്ജിദിന് കീഴിലെ  പൂച്ചപാറക്കുന്ന് ഖബർസ്ഥാനിൽ 2011 അവസാനത്തോടെ ഒരു വിഭാഗത്തിനെ വിലക്കിയ പള്ളി കമ്മിറ്റി തീരുമാനത്തിനെതിരെ ജമാഅത്തെ ഇസ്​ലാമിക്ക്​ കീഴിലെ പൊങ്ങല്ലൂർ ഐഡിയൽ സർവിസ് ട്രസ്​റ്റ്​ നൽകിയ ഹരജിയിലാണ്​ വിധി.

    കമ്മിറ്റി വിലക്കിനെ തുടർന്ന് പെരിന്തൽമണ്ണ ആർ.ഡി.ഒയുടെ നിർദേശത്തെ തുടർന്നാണ്​ ഹരജി നൽകിയത്​. മഹല്ലിൽ ഖബർസ്ഥാനെ ആശ്രയിക്കുന്ന 364 കുടുംബങ്ങളാണുള്ളത്. അറുപതോളം കുടുംബങ്ങളെയാണ്​ വിലക്കിയത്​.

    സംഘടനയോ ആശയ -ആദർശങ്ങളോ നോക്കാതെ മഹല്ലിലെ മുസ്​ലിംകളായ മുഴുവൻ കുടുംബങ്ങൾക്കും ഖബർസ്ഥാൻ ഉപയോഗിക്കാമെന്നാണ്​ വിധി. 

    മയ്യിത്ത് നമസ്കാരവും മറ്റ്​ പ്രാർഥനകളും മറ്റു പള്ളികളിൽ നടത്തിയ ശേഷം ഇൗ ഖബർസ്ഥാനിൽ മറമാടാമെന്നും ഉത്തരവിൽ പറയുന്നു.



    Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: പൊങ്ങല്ലൂർ മഹല്ല് ഖബർസ്ഥാൻ എല്ലാ മുസ്​ലിം സംഘടനകൾക്കും ഉപയോഗിക്കാമെന്ന് വഖഫ് ട്രൈബ്യൂണൽ Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top