• Latest News

    Sunday, June 11, 2017

    വ്യാപാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ അഞ്ചംഗ ക്വട്ടേഷന്‍ സംഘം അറസ്റ്റില്‍
    Sunday, June 11, 2017
    2:04:00 AM

    പെരിന്തല്‍മണ്ണ: അങ്ങാടിപ്പുറം പുത്തനങ്ങാടി പ്രവാസി സ്‌റ്റോര്‍ ഉടമ കൊയപ്പത്തൊടി ഇസ്മായിലിനെ (45) മോചനദ്രവ്യം ആവശ്യപ്പെട്ട് തട്ടികൊണ്ടുപോയ കേസില്‍ അഞ്ചംഗ തമിഴ് ക്വട്ടേഷന്‍ സംഘം അറസ്റ്റില്‍.[www.malabarflash.com]

    തമിഴ്‌നാട് നാമക്കല്‍ പരമത്തി വേലൂര്‍ ജേഡര്‍പാളയം ശബരീനാഥ് (34) നാമക്കല്‍ കൗണ്ടിപാളയം വരദരാജ് എന്ന ഡല്‍ഹി മണി (35) നാമക്കല്‍ സൂര്യപാളയം പന്നങ്ങാട് തെരുവ് രാജേഷ്‌കുമാര്‍ (23) പരമന്തി വേലൂര്‍ നടന്തൈ എന്‍സിറപള്ളി വിനോദ്കുമാര്‍ (22) ആനമലൈക്കാട് സൂര്യപാളയം തിരിച്ചങ്ങോട് ഗൗരിശങ്കര്‍ എന്ന ഗൗരി (27) എന്നിവരെയാണ് എ.എസ്.പി സുജിത്ത് ദാസിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഇസ്മായിലിനെ ഒളിവില്‍ പാര്‍പ്പിക്കാന്‍ സഹായിച്ച അഭിഭാഷകനെ പിടികൂടാനുണ്ട്

    സേലം ഏര്‍ക്കാട് സ്വദേശിയും പുഴക്കാട്ടിരിയില്‍ താമസക്കാരനുമായ ഇല്യാസ് പാഷ (32) പുത്തനങ്ങാടി കലുങ്ങോളി പറമ്പില്‍ ഹുസൈന്‍ എന്ന മാനു (26) പുഴക്കാട്ടിരി മൂന്നാക്കല്‍ മുഹമ്മദ് ആസിഫ് (21) എന്നിവരെ മെയ് 28ന് അറസ്റ്റ് ചെയ്തിരുന്നു. മൂവരും റിമാന്‍ഡിലാണ്. 

    മെയ് ഏഴിന് പുലര്‍ച്ചെ ഒന്നരയോടെ സംഘം കടയില്‍ കയറി വ്യാപാരിയെ ബലമായി വാഹനത്തില്‍ കയറ്റുകയും കോയമ്പത്തൂരില്‍ അഭിഭാഷകന്റെ അടുത്തേക്ക് കൊണ്ടുപോകുകയുമായിരുന്നു. 

    ഇല്യാസ് പാഷയും സഹായികളും ചേര്‍ന്നാണ് ഇസ്മായിലിന്റെ ബന്ധുക്കളെ വിളിച്ച് പണവും കാറും ആവശ്യപ്പെട്ടത്. തമിഴ്‌നാട് പോലീസിന്റെ സഹായത്തോടെയാണ് വീടുകളില്‍നിന്ന് പ്രതികളെ പിടികൂടിയത്. പ്രതികളെ പൊന്നാനി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.




    Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: വ്യാപാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ അഞ്ചംഗ ക്വട്ടേഷന്‍ സംഘം അറസ്റ്റില്‍ Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top