• Latest News

    Thursday, June 1, 2017

    പൊതു വിദ്യാഭ്യാസ മേഖല ശക്തിപ്പെട്ടു വരുന്നു: എം.എ റഹ് മാൻ
    Thursday, June 1, 2017
    1:00:00 PM

    ഉദുമ: നമ്മുടെ വരും തലമുറയ്ക്ക് ഗുണ നിലവാരമുള്ള വിദ്യാഭ്യാസം നൽകുന്ന രീതിയിൽ പൊതു വിദ്യാഭ്യാസ മേഖല കൂടുതൽ ശക്തിപ്പെട്ടു വരികയാണെന്ന് എഴുത്തുകാരൻ പ്രൊഫ: എം.എ. റഹ് മാൻ പറഞ്ഞു. അൺ എയ്ഡഡ് സ്കൂളിൽ ചേർന്ന പല കുട്ടികളും ഇപ്പോൾ സർക്കാർ വിദ്യാലയങ്ങളിൽ ചേർന്നു കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. [www.malabarflash.com]

    ഉദുമ ഇസ്ലാമിയ എ.എൽ.പി. സ്കൂൾ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു വിദ്യാലയ വികസന സമിതി ചെയർമാൻ കൂടിയായ അദ്ദേഹം .
    പൊതു വിദ്യാഭ്യാസത്തോടൊപ്പം കൂടുതൽ ഊർജ്വസ്വല തയോടെ നീങ്ങാൻ ഉദുമ ഇസ്ലാമിയ എ.എൽ.പി. സ്കൂളിന്റെ ആന്തരികവും ഭൗതികവുമായ പശ്ചാത്തല വികസനം ആരംഭിച്ചതായി അദ്ദേഹം പറഞ്ഞു.
    പി.ടി.എ. പ്രസിഡണ്ട് ഹാഷിം പാക്യാര അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ബിജു ലൂക്കോസ് സ്വാഗതം പറഞ്ഞു. ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.എ. മുഹമ്മദലി മുഖ്യാതിഥിയായിരുന്നു. സ്കൂളിലെ അധ്യാപകരുടെ സാമ്പത്തിക സഹായത്തോടെ നിർമ്മിച്ച സ്മാർട്ട് ക്ലാസ് റൂം ബേക്കൽ എ.ഇ.ഒ സീനിയർ സുപ്രണ്ട് നന്ദകുമാർ ഉദ്ഘാടനം ചെയ്തു. 

    ഒന്നാം ക്ലാസിൽ പ്രവേശനം നേടിയ കുട്ടികൾക്കുള്ള കുട മാനേജിംഗ് കമ്മിറ്റി സെക്രട്ടറി കാപ്പിൽ കെ ബി.എം. ഷെരീഫ്, പുസ്തകം പി.ടി.എ വൈസ് പ്രസിഡണ്ട് ഷംസുദ്ധീൻ ബങ്കണ എന്നിവർ വിതരണം ചെയ്തു. എൽ.എസ്.എസ് നേടിയ കുട്ടികൾക്കുള്ള ഉപഹാരം റിട്ട. ഹെഡ്മാസ്റ്റർ എം.ശ്രീധരൻ വിതരണം ചെയ്തു.ഉദുമ ഗ്രാമ പഞ്ചായത്ത് മെമ്പർ നഫീസ പാക്യാര ,പി.ടി.എ. വൈസ് പ്രസിഡണ്ട് ഷെരീഫ് എരോൽ, ഹംസ ദേളി, പി.സുജിത്ത് പ്രസംഗിച്ചു.

    Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: പൊതു വിദ്യാഭ്യാസ മേഖല ശക്തിപ്പെട്ടു വരുന്നു: എം.എ റഹ് മാൻ Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top