• Latest News

    Friday, June 30, 2017

    മലയാള ആൽബത്തിൽ പാക്കിസ്ഥാൻ നായിക
    Friday, June 30, 2017
    12:30:00 AM

    ദുബൈ: ആദ്യമായ് ഒരു മലയാള ആൽബത്തിൽ പാക്കിസ്ഥാൻ നായിക അഭിനയിക്കുന്നത് പുതുമയാകുന്നു. ഉദുമ സ്വദേശി ജാക്കിറഹ്മാൻ ഗായകനും നായകനുമാവുന്ന ലൗ ആന്റ് ലൈവ്‌ എന്ന ആൽബമാണ് ഒട്ടേറെ പ്രത്യേകതകൾ കൊണ്ട് ശ്രദ്ധേയമാകുന്നത്.[www.malabarflash.com] 

    പൂർണ്ണമായും വിദേശത്ത് ചിത്രീകരിച്ച ആൽബം ബാല്യകാല കൗമാരകാലത്തിലൂടെ ഗൃഹാതുരമായ മധുര സ്മരണകൾ ആസ്വാദകർക്ക് പകർന്നുതരുമെന്ന് നിർമ്മാതാക്കളായ ആംബിയന്റ് ഇവന്റ് പറയുന്നു. 

    നാലര മിനുറ്റ് ദൈർഘ്യമുള്ള പ്രസ്തുത ആൽബം ഗാനത്തിന്റെ രചനയും സംഗീതവും നിർവ്വഹിച്ചിരിക്കുന്നത് യുവ രചയിതാക്കളിൽ ശ്രദ്ധേയനായ ഷുക്കൂർ ഉടുമ്പുന്തലയാണ്, ഫിറോസ് കാസര്‍കോടാണ്‌ ഓർക്കസ്ട്ര ഒരുക്കിയത്. 

    ആൽബം ഡോക്യുമെന്റെറി സംവിധായകൻ റെമോയുടെ സംവിധാനത്തിൽ നാസാണ്‌ ക്യാമറ കൈകാര്യം ചെയ്യുന്നത് യുവഗായകൻ തൻസീർ കൂത്തുപ്പറമ്പ്‌, ഗൾഫിലെ വ്യവസായിയും കലാകാരനുമായ ബോസ് ഖാദർ തുടങ്ങിയവരും ഈ ആൽബത്തിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. 



    Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: മലയാള ആൽബത്തിൽ പാക്കിസ്ഥാൻ നായിക Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top