• Latest News

    Friday, June 2, 2017

    ലണ്ടനില്‍ നിന്നെത്തിയ പെണ്‍കുട്ടി നെടുമ്പാശ്ശേരിയില്‍ സുഹൃത്തിനൊപ്പം മുങ്ങി
    Friday, June 2, 2017
    11:59:00 AM

    നെടുമ്പാശ്ശേരി: ആറു വര്‍ഷമായി ലണ്ടനില്‍ താമസിക്കുന്ന പത്തൊമ്പതുകാരി നാട്ടിലെത്തിയപ്പോല്‍ നെടുമ്പാശ്ശേരിയില്‍ വെച്ച് സുഹൃത്തിനൊപ്പം മുങ്ങി.[www.malabarflash.com]

    ലണ്ടനില്‍ ജോലി ചെയ്യുകയാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍.
    കഴിഞ്ഞദിവസമായിരുന്നു സംഭവം. പാലാക്കാരിയായ പെണ്‍കുട്ടിയാണ് നേരത്തെ പറഞ്ഞുറപ്പിച്ച പ്രകാരം സുഹൃത്തിനൊപ്പം പോയത്.

    പെണ്‍കുട്ടിയെ കൂട്ടാനായി വിമാനത്താവളത്തിലെത്തിയ ബന്ധുക്കള്‍ ഇവരെ കാണാതെ ലണ്ടനില്‍ ബന്ധപ്പെട്ടപ്പോള്‍ കൊച്ചിയിലേക്കുള്ള വിമാനത്തില്‍ കയറിയിരുന്നെന്ന് വ്യക്തമായി.
    പെണ്‍കുട്ടി രണ്ട് മൊബൈല്‍ ഫോണും സ്വിച്ച് ഓഫ് ചെയ്തിരുന്നു. തുടര്‍ന്ന് നെടുമ്പാശ്ശേരി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സൈബര്‍സെല്ലിന്റെ സഹായത്തോടെ പൊലീസ് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടി കൊച്ചിയിലുണ്ടെന്ന് വ്യക്തമായി.

    ബന്ധുക്കളൊരുമിച്ച് ലുലുമാളില്‍ നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. ലുലുമാളില്‍വെച്ച് സുഹൃത്ത് പെണ്‍കുട്ടിയെ ഉപേക്ഷിച്ച് മുങ്ങിയുരന്നു. തുടര്‍ന്ന് നെടുമ്പാശ്ശേരി എസ്.ഐ സോണി ഇവരെ കൗണ്‍സലിങ് നടത്തി മജിസ്‌ട്രേട്ടിന്റെ വീട്ടില്‍ ഹാജരാക്കി. പരാതി നല്‍കാതിരുന്നതിനാല്‍ പെണ്‍കുട്ടിയെ ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചു. യുവാവിനെ കണ്ടെത്തി കേസെടുക്കാമെന്ന് പറഞ്ഞെങ്കിലും താല്‍പര്യമില്ലെന്ന് അറിയിക്കുകയായിരുന്നു.



    Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ലണ്ടനില്‍ നിന്നെത്തിയ പെണ്‍കുട്ടി നെടുമ്പാശ്ശേരിയില്‍ സുഹൃത്തിനൊപ്പം മുങ്ങി Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top