• Latest News

    Sunday, June 18, 2017

    കാര്‍ പൈലറ്റ് വാഹനത്തിലിടിച്ചു; മന്ത്രി കെ ടി ജലീലിന് പരിക്ക്
    Sunday, June 18, 2017
    10:53:00 PM

    എടപ്പാള്‍: മന്ത്രി കെ ടി ജലീല്‍ സഞ്ചരിച്ച കാര്‍ പൈലറ്റ് വാഹനത്തിലിടിച്ചു. മന്ത്രിയുടെ കാലിന്റെ തള്ളവിരലിന് ക്ഷതമേറ്റു. വളാഞ്ചേരി നിസാര്‍ ആശുപത്രിയിലെ പ്രാഥമിക ശുശ്രൂഷക്കുശേഷം അദ്ദേഹം ആശുപത്രിവിട്ടു.[www.malabarflash.com] 

    ഞായറാഴ്ച പകല്‍ 11.40ഓടെ എടപ്പാള്‍ കുറ്റിപ്പുറം റോഡില്‍ ക്രസന്റ് പ്ളാസക്ക് മുന്നിലാണ് സംഭവം. പെട്ടെന്ന് കയറിവന്ന ഓട്ടോ കണ്ട് പൈലറ്റ് വാഹനം നിര്‍ത്തിയതാണ് അപകടത്തിനിടയാക്കിയത്.

    ഇടിയുടെ ആഘാതത്തില്‍ മന്ത്രിയുടെ ഇടതുകാലിന്റെ തള്ളവിരല്‍ മുന്‍വശത്തെ ഡയസിലിടിച്ചാണ് ക്ഷതമേറ്റത്. ഇടിച്ചയുടനെ വേദന അനുഭവപ്പെട്ടില്ലെങ്കിലും രണ്ടുമണിക്കൂര്‍ കഴിഞ്ഞാണ് കാലിന്റെ തള്ളവിരല്‍ വേദനിക്കാന്‍ തുടങ്ങിയത്. ഉടനെ വളാഞ്ചേരിയിലെ ആശുപത്രിയിലെത്തി പ്രഥമ ശുശ്രൂഷ നല്‍കുകയായിരുന്നു.

    ഇടിച്ച വാഹനം ചങ്ങരംകുളം പോലീസ് സ്റ്റേഷനിലേക്ക് മാറ്റി പകരം മറ്റൊരു വാഹനം ഏര്‍പ്പാടാക്കി. മന്ത്രി വിവിധ പരിപാടികളില്‍ പങ്കെടുക്കാന്‍ പുറപ്പെട്ടു. കാലിന്റെ വിരലിന് ക്ഷതമേറ്റതിനാല്‍ ഡോക്ടര്‍ ഒരുദിവസത്തെ വിശ്രമം ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുമൂലം തിങ്കളാഴ്ച കോഴിക്കോട്, കാസര്‍കോട് ജില്ലകളിലെ വിവിധ പരിപാടികള്‍ റദ്ദാക്കിയതായി മന്ത്രി അറിയിച്ചു.



    Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: കാര്‍ പൈലറ്റ് വാഹനത്തിലിടിച്ചു; മന്ത്രി കെ ടി ജലീലിന് പരിക്ക് Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top