• Latest News

    Friday, June 30, 2017

    കപ്പൽ ബോട്ടിലിടിച്ച സംഭവം: ക്യാപ്റ്റൻ കസ്റ്റഡിയിൽ
    Friday, June 30, 2017
    10:09:00 PM

    കൊച്ചി: കൊച്ചി പുറംകടലിൽ മത്സ്യബന്ധനത്തിനു പോയ ബോട്ടിൽ കപ്പലിടിച്ച സംഭവത്തിൽ ആംബർ-എൽ എന്ന കപ്പലിന്‍റെ ക്യാപ്റ്റനെ കൊച്ചി കോസ്റ്റൽ പോലീസ് കസ്റ്റഡിയിലെടുത്തു.[www.malabarflash.com]

    ക്യാപ്റ്റനെ കൂടാതെ സെക്കൻഡ് ഓഫീസർ, സീമെൻ എന്നിവരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ജൂണ്‍ 10ന് കൊച്ചി പുറംകടലിൽവച്ചായിരുന്നു അപകടം.

    കാർമൽമാത ബോട്ടാണ് ഫോർട്ട്കൊച്ചി തീരത്തുനിന്ന് 30 നോട്ടിക്കൽ മൈൽ അകലെ അപകടത്തിൽപ്പെട്ടത്. പാനമയിൽ രജിസ്റ്റർ ചെയ്ത ആംബർ-എൽ എന്ന കപ്പലാണ് മത്സ്യബന്ധന ബോട്ടിൽ ഇടിച്ചത്. അപകടത്തിൽ രണ്ടു പേർ മരിച്ചിരുന്നു. ഒരാളെ കാണാതായി.



    Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: കപ്പൽ ബോട്ടിലിടിച്ച സംഭവം: ക്യാപ്റ്റൻ കസ്റ്റഡിയിൽ Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top