• Latest News

    Friday, June 30, 2017

    മേല്‍പറമ്പ് കട്ടക്കാലില്‍ നിയന്ത്രണം വിട്ട കാര്‍ കലുങ്കിലിടിച്ച് എം എസ് എഫ് നേതാവടക്കം നാലു പേര്‍ക്ക് പരിക്ക്‌
    Friday, June 30, 2017
    10:03:00 PM

    മേല്‍പറമ്പ്: കാസര്‍കോട് - കാഞ്ഞങ്ങാട് കെ എസ് ടി പി റോഡില്‍ വീണ്ടും അപകടം. നിയന്ത്രണം വിട്ട കാര്‍ കലുങ്കിലിടിച്ച് മുന്‍ എം എസ് എഫ് നേതാവടക്കം നാലു പേര്‍ക്ക് പരിക്കേറ്റു.[www.malabarflash.com]

    ഉദുമ മണ്ഡലം എം എസ് എഫ് മുന്‍ സെക്രട്ടറി ഷഹീന്‍ കുണിയ (21), മഡിയനിലെ ജവാദ് (18), കാഞ്ഞങ്ങാട് സ്വദേശി അജ്മല്‍ (18), അജാനൂര്‍ കൊത്തിക്കാലിലെ മുസ്തഫ (19) എന്നിവര്‍ക്കാണ് പരിക്കേറ്റത്. വെള്ളിയാഴ്ച വൈകുന്നേരം 5.30 മണിയോടെ മേല്‍പറമ്പ് കട്ടക്കാലിലാണ് അപകടം.

    കാസര്‍കോട് ഭാഗത്തു നിന്നും കാഞ്ഞങ്ങാട്ടേക്ക് പോവുകയായിരുന്ന കെ എല്‍ 60 കെ 687 നമ്പര്‍ റിറ്റ്‌സ് കാറാണ് അപകടത്തില്‍ പെട്ടത്. കലുങ്കിലിടിച്ച കാറിന്റെ മുന്‍ ഭാഗം പാടേ തകര്‍ന്നു. 

    മുന്‍സീറ്റിലുണ്ടായിരുന്ന ഷഹീനാണ് ഗുരുതരമായി പരിക്കേറ്റത്. ഷഹീനെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. മറ്റുള്ളവര്‍ക്കും കാര്യമായ പരിക്കുണ്ട്. ഓടിക്കൂടിയ നാട്ടുകാരാണ് കാറിനകത്ത് കുടുങ്ങിക്കിടന്നവരെ മറ്റൊരു കാറില്‍ ആശുപത്രിയിലെത്തിച്ചത്.



    Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: മേല്‍പറമ്പ് കട്ടക്കാലില്‍ നിയന്ത്രണം വിട്ട കാര്‍ കലുങ്കിലിടിച്ച് എം എസ് എഫ് നേതാവടക്കം നാലു പേര്‍ക്ക് പരിക്ക്‌ Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top