• Latest News

    Saturday, June 24, 2017

    വസ്ത്ര വ്യാപാരിയെ അക്രമിച്ച കേസില്‍ രണ്ടുപേര്‍ കസ്റ്റഡിയില്‍
    Saturday, June 24, 2017
    1:01:00 PM

    കാസര്‍കോട്: നഗരത്തിലെ വസ്ത്ര വ്യാപാരിയായ മൊഗ്രാല്‍പുത്തൂര്‍ സ്വദേശിയെ അക്രമിച്ച കേസില്‍ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരുന്നു. മൊഗ്രാല്‍പുത്തൂര്‍ കുന്നിലിലെ നസീബി(27)നാണ് മര്‍ദ്ദനമേറ്റത്.[www.malabarflash.com]

    വെള്ളിയാഴ്ച  വൈകിട്ട് അഞ്ചരയോടെ കറന്തക്കാട്ട് വെച്ചാണ് സംഭവം. ബൈക്കിന്റെ ടയറിന് കാറ്റിടുന്നതിനിടെയാണ് രണ്ടുപേര്‍ ഹെല്‍മറ്റ് കൊണ്ട് അടിച്ചുപരിക്കേല്‍പ്പിച്ചതെന്ന് നസീബിന്റെ പരാതിയില്‍ പറയുന്നു. 

    സംഭവത്തില്‍ വിദ്യാനഗര്‍ നെല്‍ക്കളയിലെ പ്രശാന്ത് (22), അണങ്കൂരിലെ കോഴി അഭി എന്ന അഭി (22) എന്നിവരാണ് പോലീസ് കസ്റ്റഡിയിലുള്ളത്. നരഹത്യാശ്രമത്തിനാണ് കേസെടുത്തിട്ടുള്ളത്. 

    പ്രശാന്ത് നേരത്തെ ഒരു വധശ്രമക്കേസില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. 

    കാസര്‍കോട് സി.ഐ സി.എ അബ്ദുല്‍റഹീം, എസ്.ഐ പി. അജിത് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിനിടെയാണ് രണ്ടുപേര്‍ പിടിയിലാവുന്നത്.



    Keywords: Kasaragod  News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: വസ്ത്ര വ്യാപാരിയെ അക്രമിച്ച കേസില്‍ രണ്ടുപേര്‍ കസ്റ്റഡിയില്‍ Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top