• Latest News

    Tuesday, June 6, 2017

    ഒമ്പത് വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അറുപത്തിരണ്ടുകാരന്‍ അറസ്റ്റില്‍
    Tuesday, June 6, 2017
    11:02:00 PM

    കാഞ്ഞങ്ങാട്: ഒമ്പത് വയസ്സുകാരിയെ പീഡിപ്പിച്ച അറുപത്തിരണ്ടുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. അജാനൂര്‍ കടപ്പുറത്തെ ഫര്‍ണ്ണിച്ചര്‍ തൊഴിലാളിയും കയ്യൂര്‍ മൊഴക്കോം സ്വദേശിയുമായ യു ബി രാഘവനെയാണ് ഹോസ്ദുര്‍ഗ് സി ഐ സി കെ സുനില്‍ കുമാര്‍ അറസ്റ്റ് ചെയ്തത്.[www.malabarflash.com]

    ഇയാളെ ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (ഒന്ന്) രണ്ടാഴ്ച്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.
    മെയ് 31 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.മരപ്പണിക്കായി എത്തിയ രാഘവന്‍ പെണ്‍കുട്ടിയുടെ വീട്ടിലേക്ക് ഭക്ഷണം കഴിക്കാന്‍ പോയപ്പോള്‍ പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് വീടിന്റെ മുകളിലെത്തെ നിലയിലെ മുറിയിലേക്ക് കൂട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. 

    പെണ്‍കുട്ടി നിലവിളിച്ച് കുതറിയോടി മാതാപിതാക്കളോട് വിവരം പറയുകയായിരുന്നു.തുടര്‍ന്ന് പിതാവ് ഹോസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് കേസെടുക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തത്.



    Keywords: KasaragodNews, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ഒമ്പത് വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അറുപത്തിരണ്ടുകാരന്‍ അറസ്റ്റില്‍ Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top