• Latest News

    Friday, June 30, 2017

    പിതാവിനെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടയില്‍ കാര്‍ മറിഞ്ഞ് മകന്‍ മരിച്ചു
    Friday, June 30, 2017
    11:08:00 PM

    കോട്ടയം: പിതാവിനെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടയില്‍ നിയന്ത്രണം വിട്ട് കാര്‍ മറിഞ്ഞ് മകന്‍ മരിച്ചു പിതാവിന് പരിക്ക്.പനയമ്പാല മറ്റത്തില്‍ പുത്തന്‍പുരയ്ക്കല്‍ വര്‍ഗിസ് ആന്റണി (കൊച്ചുമോന്‍ 56) യാണ് മരിച്ചത്.[www.malabarflash.com]

    പിതാവ് പി.ജെ.ആന്റണി (88) തലയ്ക്ക് പരിക്കേറ്റു.വെള്ളിഴാഴ്ച്ച പകല്‍ പത്തരയ്ക്ക് കറുകച്ചാല്‍-മല്ലപ്പള്ളി റോഡില്‍ പനയമ്പാലയ്ക്ക് സമീപം അപായപ്പടിയിലായിരുന്നു അപകടം.

    പിതാവിന്റ പ്രമേഹ പരിശോധനയ്ക്കായി കറുകച്ചാലിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടു പോകുകയായിരുന്നു കൊച്ചുമോന്‍. വീട്ടിലേക്കുള്ള ഇടവഴിയില്‍ നിന്നും റോഡിലേക്ക് കാര്‍ പ്രവേശിച്ചപ്പോള്‍ കൊച്ചുമോന് നെഞ്ചുവേദന ഉണ്ടാകുകയും നിയന്ത്രണം നഷ്ടപെട്ടകാര്‍ റോഡില്‍ നിന്നും 15 അടി താഴ്ച്ചയില്‍ അപായപ്പടി തെക്കേക്കുറ്റ് തങ്കച്ചന്റ വീട്ടുമുറ്റത്തേക്ക് മറിയുകയായിരുന്നു.

    അപകടം അറിഞ്ഞ് ഓടിയെത്തിയ നാട്ടുകാര്‍ ഇരുവരയെും കറുകച്ചാലിലെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചെങ്കിലും കൊച്ചുമോന്റ് ജീവന്‍ രക്ഷിക്കാനായില്ല. ഹൃദ്രോദത്തെതുടര്‍ന്ന് ആന്‍ജിയോപ്ലാസറ്റി ചെയ്ത ശേഷം ചികിത്സയില്‍ കഴിയുകയായിരുന്നു കൊച്ചുമോന്‍.

    അപകടത്തില്‍ കൊച്ചുമോന് പരിക്കുളില്ല. സാരമായി പരിക്കേറ്റ പി.ജെ.ആന്റണിയെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭാര്യ പരേതയായ ലൗവി (മണിമല കൈപ്പന്‍പ്ലാക്കല്‍ കുടുംബാഗം). മക്കള്‍: റോസ്മേരി (സോഫ്വെയര്‍ എന്‍ജിയിനിയര്‍ കൊച്ചി), ടോണി വര്‍ഗിസ്. 



    Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: പിതാവിനെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടയില്‍ കാര്‍ മറിഞ്ഞ് മകന്‍ മരിച്ചു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top