• Latest News

    Friday, June 30, 2017

    കാസര്‍കോട് സ്വദേശിയായ യുവാവിന്റെ ഇടപെടല്‍ 45കാരന്റെ ജീവന്‍ രക്ഷിച്ചു
    Friday, June 30, 2017
    1:54:00 AM

    ദുബൈ: ദുബൈ ആംബുലൻസ്​ സേവന കോർപ്പറേഷ (ഡി.സി.എ.എസ്​) നിലെ മെഡിക്കൽ ഡിസ്​പാച്ചറായ മലയാളി യുവാവിന്റെ സമയയോചിത ഇടപെടൽ 45കാര​ന്റെ ജീവൻ രക്ഷിച്ചു.[www.malabarflash.com]

    കാസര്‍കോട് പടന്ന തെക്കേപ്പുറത്ത്‌ കരീം ഹാജിയുടേയും റഹ്​മത്തി​​ന്റെയും ഇളയ മകൻ ഷഫീഖ്​ കോളേത്ത്​ ആണ്​ മുംബൈ സ്വദേശി മാർക്ക്​ അറഞ്ഞോയുടെ ‘രണ്ടാം ജൻമ’ത്തിന്​ നിമിത്തമായത്​.

    വൻകിട ഹോട്ടൽ ശൃംഖലയിൽ ഉദ്യോഗസ്​ഥനായ മാർക്​ സഹോദരി ഗെയിൽ ഡിസൂസയുടെ വീട്ടിൽ കുട്ടികളുമായി കളിച്ചു കൊണ്ടിരിക്കെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ ബന്ധുക്കൾ ആംബുലൻസ്​ സഹായത്തിനായുള്ള 999 നമ്പറിൽ ബന്ധപ്പെട്ടു.

    റംസാന്നിലെ നോമ്പു തുറ സമയമാകയാൽ സഹായം ലഭിക്കാനും ആംബുലൻസ്​ എത്താനും താമസം നേരിട്ടേക്കുമെന്ന ഭയത്തോടെയാണ്​ അവർ ഫോൺ ചെയ്​തത്​. എന്നാൽ ദുബൈ പോലീസ്​ ഹെഡ്​ക്വാർട്ടേഴ്​സിൽ പ്രവർത്തിക്കുന്ന ഡി.സി.എ.എസ് ഡെസ്​കിൽ ജോലി ചെയ്യുന്ന ഷഫീഖ് ​ഒട്ടും വൈകാതെ​ ഫോൺ അറ്റൻറു ചെയ്​തു​. വിവരം അറിഞ്ഞയുടൻ വിളിച്ചയാളെ സമാശ്വസിപ്പിച്ച ഇദ്ദേഹം പ്രഥമ ശുശ്രൂഷ നൽകാൻ ബന്ധുക്കൾക്ക്​ നിർദേശം നൽകി.

    ശ്വാസം നിലച്ച നിലയിലാണെന്നു പറഞ്ഞ്​ ബന്ധുക്കൾ പരി​ഭ്രാന്തി പ്രകടിപ്പിച്ചപ്പോൾ ഹൃദയാഘാതം സംഭവിച്ചവർക്ക്​ നൽകേണ്ട ആദ്യ ശുശ്രൂഷയായ കാര്‍ഡിയോ പള്‍മനറി റിസസിറ്റേഷന്‍ (സി.പി.ആർ) നൽകാൻ പ്രേരിപ്പിച്ചു. ഇതേ സമയം മറ്റൊരു ഫോണിലൂടെ ആംബുലൻസിലേക്കും നിർദേശങ്ങൾ നൽകി.

    ബന്ധുക്കൾ സി.പി.ആർ ചെയ്​തു കൊണ്ടിരിക്കെ അഞ്ചു മിനിറ്റിനകം വിദഗ്​ധ ഡോക്​ടർ ഉൾപ്പെട്ട രണ്ട്​ ആംബുലൻസുകൾ വീട്ടിലെത്തി രോഗിയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഖലീഫ മെഡിസിറ്റിയിൽ ശസ്​ത്രക്രിയക്ക്​ വിധേയനായ മാർക്ക്​ അറിഞ്ഞോ സുഖം പ്രാപിച്ചയുടൻ ആദ്യം ചെയ്​തത്​ ജീവ രക്ഷക്ക്​ സഹായിച്ച ആംബുലൻസ്​ കോർപറേഷനും ശഫീഖിനും നന്ദി അറിയിക്കുകയാണ്​.

    ആശുപത്രി വിട്ടാലുടൻ ഇൗ സേവകരെ നേരിൽ വന്നു കാണുമെന്നും അദ്ദേഹം പറഞ്ഞു. ഷഫീഖി​ന്റെ നിർദേശങ്ങളാണ്​ സഹോര​ന്റെ ജീവൻ തിരിച്ചു നൽകിയതെന്ന്​ ഗെയിൽ ഡിസൂസ പറഞ്ഞു. റംസാൻ മാസത്തിൽ ചെയ്​ത ഏറ്റവും നല്ല കർമമായി കരുതുകയാണ്​ ഷഫീഖ്​ ഇൗ നൻമയെ. മംഗലാപുരത്തു നിന്ന്​ ബി.എസ്​സി നഴ്​സിങ്​ പൂർത്തിയാക്കിയ ഇദ്ദേഹം അഞ്ചു വർഷമായി ഡി.സി.എ.എസിൽ ജോലി ചെയ്​തു വരികയാണ്​.

    ദിവസേന നിരവധി പേർക്ക്​ ആംബുലൻസ്​ കോർപറേഷന്റെ സേവനം ലഭ്യമാവുന്നുണ്ടെങ്കിലും സഹായം ലഭിച്ചവർ സുഖം പ്രാപിച്ച ശേഷം തിരിച്ചു വിളിച്ചു നന്ദി പറയുന്നത്​ അപൂർവ സംഭവമാണ്​.
    (കടപ്പാട്: മാധ്യമം)


    Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: കാസര്‍കോട് സ്വദേശിയായ യുവാവിന്റെ ഇടപെടല്‍ 45കാരന്റെ ജീവന്‍ രക്ഷിച്ചു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top