• Latest News

    Saturday, June 3, 2017

    നമസ്‌കരിക്കാന്‍ പോയ കുട്ടിയുടെ മൃതദേഹം കെട്ടിടത്തിന് മുകളില്‍
    Saturday, June 3, 2017
    2:07:00 AM

    അബുദാബി: പള്ളിയിലേക്ക് നമസ്‌കരിക്കാന്‍ പോയ 11കാരന്റെ മൃതദേഹം ദുരൂഹ സാഹചര്യത്തില്‍ കെട്ടിടത്തിന് മുകളില്‍ കണ്ടെത്തി. പാക്കിസ്ഥാന്‍ സ്വദേശി ഡോ. മാജിദ് ജാന്‍ജുവയുടെ മകന്‍ അസാന്‍ മാജിദ് ജാന്‍ജുവയുടെ മൃതദേഹമാണ് കണ്ടെത്തിയത്.[www.malabarflash.com]

    റമസാന്‍ നോമ്പ് പിടിച്ചിരുന്ന ബാലനെ ചൊവ്വാഴ്ച അസര്‍ നമസ്‌കാരത്തിന് പോയ ശേഷം കാണാനില്ലായിരുന്നു. ബുധനാഴ്ചയാണ് മൃതദേഹം കെട്ടിടത്തിന് മുകളില്‍നിന്ന് ലഭിച്ചത്.

    സമീപത്ത് താമസിക്കുന്നവര്‍ ബാലന്‍ പള്ളിയില്‍നിന്ന് മടങ്ങുന്നത് കണ്ടിരുന്നതായി പറയുന്നു. എന്നാല്‍, വീട്ടില്‍ തിരിച്ചെത്തിയില്ല. ബുധനാഴ്ച എ സി നന്നാക്കാന്‍ കെട്ടിടത്തിന് മുകളില്‍ കയറിയ ടെക്‌നീഷ്യന്മാരാണ് രാവിലെ പത്തോടെ മൃതദേഹം കണ്ടെത്തിയത്. 

    പാതി നഗ്‌നമായ നിലയിലായിരുന്നു മൃതദേഹം. ബാലന്‍ പള്ളിയിലേക്ക് കൊണ്ടുപോയ ഖുര്‍ആന്‍ മൃതദേഹത്തിന് സമീപം കിടന്നിരുന്നു. അബുദാബി പോലീസ് കേസ് അന്വേഷിക്കുന്നതായി ബാലന്റെ കുടുംബാംഗങ്ങള്‍ പറഞ്ഞു.



    Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: നമസ്‌കരിക്കാന്‍ പോയ കുട്ടിയുടെ മൃതദേഹം കെട്ടിടത്തിന് മുകളില്‍ Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top