• Latest News

    Tuesday, June 13, 2017

    കുടുംബത്തെ വേര്‍പിരിഞ്ഞതില്‍ മനംനൊന്ത് ഇന്ത്യക്കാരന്‍ ദുബൈയില്‍ ജീവനൊടുക്കി
    Tuesday, June 13, 2017
    11:32:00 PM

    ദുബൈ: കു​ടും​ബം സ്വ​ദേ​ശ​ത്തേ​ക്കു മ​ട​ങ്ങി​യ​തി​നു പി​ന്നാ​ലെ ഇ​ന്ത്യ​ക്കാ​ര​ൻ യു​എ​ഇ​യി​ൽ ജീ​വ​നൊ​ടു​ക്കി. അ​ൽ ഫ​രാ​ഷാ​ൻ ജേ​ക്ക​ബ് എ​ന്ന​യാ​ളാ​ണ് റോ​ള​യി​ൽ ബ​ന്ധു​വി​ന്‍റെ അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ ജീ​വ​നൊ​ടു​ക്കി​യ​ത്. ദുബൈ​യി​ൽ ജി​പി​എ​സ് ടെ​ക്നീ​ഷ്യ​നാ​യി ജോ​ലി നോ​ക്കു​ക​യാ​യി​രു​ന്നു ഇ​ദ്ദേ​ഹം. [www.malabarflash.com]

    സാ​ന്പ​ത്തി​ക പ​രാ​ധീ​ന​ത​യെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ​മാ​സം ഇ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബം ഇ​ന്ത്യ​യി​ലേ​ക്കു മ​ട​ങ്ങി​യി​രു​ന്നു. ഇ​തി​നു​ശേ​ഷം അ​തീ​വ ദു​ഖി​ത​നാ​യി​രു​ന്ന ജേ​ക്ക​ബ് ക​ഴി​ഞ്ഞ​ദി​വ​സം ബ​ന്ധു​വി​ന്‍റെ അ​പ്പാ​ർ​ട്ട്മെ​ന്‍റി​ലെ​ത്തി ഫാ​നി​ൽ തൂ​ങ്ങി​മ​രി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ച​ത​നു​സ​രി​ച്ച് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യെ​ങ്കി​ലും ജേ​ക്ക​ബ് മ​രി​ച്ചി​രു​ന്നു. മൃ​ത​ദേ​ഹം പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​ക​ൾ​ക്കു​ശേ​ഷം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന​യ​ച്ചു.

    കു​ടും​ബ​ത്തെ വേ​ർ​പി​രി​ഞ്ഞു ക​ഴി​യേ​ണ്ടി​വ​ന്ന​തി​ന്‍റെ ദു​ഖ​ത്തി​ലാ​ണ് ജേ​ക്ക​ബ് ജീ​വ​നൊ​ടു​ക്കി​യ​തെ​ന്ന് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ഹോ​ദ​ര​ൻ ഖ​ലീ​ജ് ടൈം​സി​നോ​ടു പ​റ​ഞ്ഞു. ഭാ​ര്യ​യും മൂ​ന്നു കു​ട്ടി​ക​ളു​മാ​ണ് ഇ​ദ്ദേ​ഹ​ത്തി​നു​ള്ള​ത്. ഇന്ത്യയിൽ ഇദ്ദേഹത്തിന്‍റെ സ്വദേശം സംബന്ധിച്ച് വ്യക്തത ലഭിച്ചിട്ടില്ല.



    Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: കുടുംബത്തെ വേര്‍പിരിഞ്ഞതില്‍ മനംനൊന്ത് ഇന്ത്യക്കാരന്‍ ദുബൈയില്‍ ജീവനൊടുക്കി Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top