• Latest News

    Thursday, June 15, 2017

    സ്വർണം വാങ്ങാൻ ആഡംബര കാറിലെത്തിയ സംഘം ഒൻപതു പവൻ സ്വർണവുമായി മുങ്ങി
    Thursday, June 15, 2017
    2:14:00 AM

    മംഗളൂരു: സ്വർണം വാങ്ങാൻ എത്തിയവർ സ്വർണവുമായി മുങ്ങി. കാർക്കള വെങ്കടരമണ ക്ഷേത്രം മെയിൻ റോഡിലെ ജ്വല്ലറിയിൽ നിന്നാണു തട്ടിപ്പു സംഘം 72ഗ്രാം (ഒൻപതു പവൻ) സ്വർണം മോഷ്ടിച്ചത്.[www.malabarflash.com]

    ആഡംബര കാറിലെത്തിയ രണ്ടു യുവതികളും ഒരു പുരുഷനുമാണു മോഷണം നടത്തിയത്. ആഭരണങ്ങൾ വാങ്ങാനെന്ന വ്യാജേന എത്തിയ ഇവർ വിവിധ മാതൃകയിലുള്ള മാലകൾ പരിശോധിക്കുകയും ഇതിനിടെ നാലു പവന്റെ മാലയും അഞ്ചു പവന്റെ കരിമണി മാലയും കൈക്കലാക്കുകയുമായിരുന്നു.

    തുടർന്ന് ഉദ്ദേശിച്ച മാതൃക ഇല്ലെന്നു പറഞ്ഞ് ആഭരണം വാങ്ങാതെ മടങ്ങി. പിന്നീടു പരിശോധിച്ചപ്പോൾ ആഭരണത്തിൽ കുറവു കണ്ടെത്തി. ജ്വല്ലറിയിലെ സിസിടിവിയിൽ നിന്ന് ഇവർ മാലകൾ മോഷ്ടിക്കുന്നതിന്റെ ദൃശ്യങ്ങളും ലഭിച്ചു. ജ്വല്ലറി മാനേജർ വെങ്കടേഷ് പ്രഭുവിന്റെ പരാതിയിൽ കാർക്കള പോലീസ്‌ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതികളുടെ സിസിടിവി ദൃശ്യങ്ങളും പോലീസ് പുറത്തുവിട്ടു.



    Keywords: Karnadaka News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: സ്വർണം വാങ്ങാൻ ആഡംബര കാറിലെത്തിയ സംഘം ഒൻപതു പവൻ സ്വർണവുമായി മുങ്ങി Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top