• Latest News

    Saturday, June 24, 2017

    കാസര്‍കോട് ജില്ലയില്‍ ചെറിയ പെരുന്നാള്‍ ഞായറാഴ്ച
    Saturday, June 24, 2017
    10:20:00 PM


    കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ പെരുന്നാള്‍ ഞായറാഴ്ചയായിരിക്കുമെന്ന് ഖാസിമാര്‍ അറിയിച്ചു. കര്‍ണാടകയിലെ തീരദേശ പ്രദേശങ്ങളില്‍ മാസപ്പിറവി ദൃശ്യമായതിനാലാണ് ജില്ലയില്‍ പെരുന്നാള്‍ ഞായറാഴ്ചയായി ഖാസിമാര്‍ പ്രഖ്യാപിച്ചത്.[www.malabarflash.com]

    നേരത്തെ കര്‍ണാടകയിലെ വിവിധ ഭാഗങ്ങളില്‍ പെരുന്നാള്‍ ഞായറാഴ്ചയായി അവിടുത്തെ ഖാസിമാര്‍ പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് സമസ്ത പ്രസിഡണ്ടും കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ഖാസിയുമായ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളാണ് ആദ്യം മഹല്ല് പരിധിയില്‍ പെരുന്നാള്‍ ഞായറാഴ്ചയായി പ്രഖ്യാപിച്ചത്. പിന്നീട് കാസര്‍കോട് സംയുക്ത ഖാസി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാരും, കീഴൂര്‍ സംയുക്ത ജമാഅത്ത് ഖാസി ത്വാഖ അഹ് മദ് മുസ്ലിയാരും  കുമ്പള-മഞ്ചേശ്വരം ഖാസി എം അലിക്കുഞ്ഞി മുസ്ലിയാര്‍ ഷിറിയയും, ഉദുമ പടിഞ്ഞാർ സി എ  മുഹമ്മദ് കുഞ്ഞി മുസ്‌ലിയാർ  മറ്റു ഖാസിമാരും പെരുന്നാള്‍ ഞായറാഴ്ചയായി പ്രഖ്യാപിക്കുകയായിരുന്നു.


    Keywords: Kasaragod  News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: കാസര്‍കോട് ജില്ലയില്‍ ചെറിയ പെരുന്നാള്‍ ഞായറാഴ്ച Rating: 5 Reviewed By: Admin
    Scroll to Top