• Latest News

    Sunday, June 25, 2017

    ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാഷ്ട്രങ്ങളില്‍ ഞായറാഴ്ച ചെറിയ പെരുന്നാള്‍
    Sunday, June 25, 2017
    12:54:00 AM

    ജിദ്ദ: ഒമാന്‍ ഒഴികെ സൗദി അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങള്‍ ഞായറാഴ്ച ചെറിയ പെരുന്നാള്‍ ആഘോഷിക്കും. റംസാന്‍ 29 പൂര്‍ത്തിയാക്കിയ ശനിയാഴ്ച വൈകിട്ടോടെ മാസപ്പിറവി ദൃശ്യമായ സാഹചര്യത്തിലാണ് ഞായറാഴ്ച ശവ്വാല്‍ ഒന്ന് ആയി നിശ്ചയിച്ചത്.[www.malabarflash.com] 

    എന്നാല്‍, മാസപ്പിറവി കാണാത്തതിനെ തുടര്‍ന്ന് ഒമാനില്‍ ചെറിയപെരുന്നാള്‍ തിങ്കളാഴ്ച്ചയായിരിക്കും.

    സൗദി സുപ്രീം ജുഡീഷ്യറി കൗണ്‍സില്‍ ആണ് ആദ്യം തീരുമാനം പ്രഖ്യാപിച്ചത്. തുടര്‍ന്ന് യു.എ.ഇയുടെ ചാന്ദ്ര നിരീക്ഷണസമിതിയും മാസപ്പിറവി സ്ഥിരീകരിച്ചു. മാസപ്പിറവി നിരീക്ഷിക്കണമെന്ന് സുപ്രിം കോടതി അഭ്യര്‍ഥിച്ചതിന്റെ അടിസ്ഥാനത്തില്‍ കാണാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ സ്വദേശികള്‍ നേരത്തെ തന്നെ ക്യാംപ് ചെയ്തിരുന്നു.

    പെരുന്നാള്‍ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ശക്തമായ സുരക്ഷാക്രമീകരണങ്ങളാണ് ഗള്‍ഫ് നാടുകളില്‍ ഒരുക്കിയത്. പള്ളികളിലും പ്രാര്‍ഥനാ ഗ്രൗണ്ടുകളിലും നേരത്തെയെത്താന്‍ വിശ്വാസികള്‍ ശ്രദ്ധിക്കണമെന്ന് മതകാര്യ മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്. ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു നിര്‍ദേശം നല്‍കിയിരുന്നത്.



    Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാഷ്ട്രങ്ങളില്‍ ഞായറാഴ്ച ചെറിയ പെരുന്നാള്‍ Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top