• Latest News

    Monday, June 5, 2017

    ദേവകി വധം: സിബിഐ അന്വേഷിക്കണം.യുവമോര്‍ച്ച
    Monday, June 5, 2017
    11:47:00 PM

    ബേക്കല്‍: മാസങ്ങള്‍ കഴിഞ്ഞിട്ടും ദേവകിവധ കേസ് തെളിയിക്കാന്‍ ലോക്കല്‍ പോലീസിന് സാധിക്കാത്തതിനാല്‍ അന്വേഷണം സിബിഐ ഏല്‍പ്പിക്കണമെന്ന് യുവമോര്‍ച്ച ജില്ല പ്രസിഡന്റ് പി.ആര്‍.സുനില്‍ ആവശ്യപ്പെട്ടു.[www.malabarflash.com]

    യുവമോര്‍ച്ച ഉദുമ നിയോജകമണ്ഡലം കമ്മറ്റി ബേക്കല്‍ പോലീസ് സ്‌റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

    പ്രതികളെക്കുറിച്ച് സൂചന ലഭിച്ചിട്ടും അറസ്റ്റ് ചെയ്യാത്തത് സിപിഎം ന്റെ ഉന്നത തലത്തിലുള്ള സമ്മര്‍ദ്ദം കൊണ്ടാണ്. കുറ്റകൃത്യങ്ങള്‍ കണ്ടെത്താന്‍ സാങ്കേതിക വിദ്യകള്‍ പലത് ഉണ്ടായിട്ടും കേസ് ഫലപ്രദമായി അന്വേഷിക്കാത്തത് കേസ് അട്ടിമറിക്കാനാണ്. സ്ഥലം എംഎല്‍എ ഇതിന് കൂട്ടു നിക്കുന്നതായും സുനില്‍ അരോപിച്ചു. 
    സിപിഎം ഇതിന് മറുപടി പറയാന്‍ തയ്യാറാകണമെന്നും പി.ആര്‍. സുനില്‍ ആവശ്യപ്പെട്ടു. 

    പ്രതിഷേധയോഗത്തില്‍ യുവമോര്‍ച്ച ഉദുമ നിയോജകമണ്ഡലം കമ്മറ്റി പ്രസിഡന്റ് പ്രദീപ്.എം.കൂട്ടക്കനി അദ്ധ്യക്ഷത വഹിച്ചു. ബിജെപി ജില്ല വൈസ് പ്രസിഡന്റ് നഞ്ചില്‍ കുഞ്ഞിരാമന്‍, ജില്ല മീഡിയ സെല്‍ കണ്‍വീനര്‍ വൈ.കൃഷ്ണദാസ്, യുവമോര്‍ച്ച മണ്ഡലം ജന.സെക്രട്ടറി ദിലീപ് പള്ളഞ്ചി, മഹേഷ് ഗോപാലന്‍, ബാലകൃഷ്ണന്‍ പാക്കം തുടങ്ങിയവര്‍ സംസാരിച്ചു. 

    തൃക്കണ്ണാട് നിന്ന് ആരംഭിച്ച മാര്‍ച്ചിന് ബിജെപി ഉദുമ പഞ്ചായത്ത് പ്രസിഡന്റ് ദിനേശന്‍ ഞെക്ലി, സെക്രട്ടറി ശ്യാംപ്രസാദ്, രഞ്ജീഷ് പരിയാരം, ഹരീഷ് കീഴൂര്‍, രതീഷ് പെരിയ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.



    Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ദേവകി വധം: സിബിഐ അന്വേഷിക്കണം.യുവമോര്‍ച്ച Rating: 5 Reviewed By: editordesk Malabarflash
    Scroll to Top