• Latest News

    Saturday, June 17, 2017

    നിര്‍മ്മാണം നടക്കുന്ന ബി.ജെ.പിയുടെ സാംസ്‌കാരിക കേന്ദ്രത്തിന് കരി ഓയില്‍ ഒഴിച്ച് വികൃതമാക്കി
    Saturday, June 17, 2017
    11:24:00 PM

    പള്ളിക്കര: നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന ബി.ജെ.പിയുടെ സാംസ്‌കാരിക കേന്ദ്രത്തിന് കരി ഓയില്‍ ഒഴിച്ച് വികൃതമാക്കി. പൂച്ചക്കാട് തൊട്ടി കിഴക്കേക്കരയിലെ ദീന്‍ദയാല്‍ സാംസ്‌കാരിക കേന്ദ്രത്തിനാണ് കരി ഓയില്‍ ഒഴിച്ചത്.[www.malabarflash.com]

    കഴിഞ്ഞ ദിവസം രാത്രി 11.30 മണിവരെ പെയിന്റ് അനുബന്ധ പ്രവര്‍ത്തികളും കഴിഞ്ഞ് യുവമോര്‍ച്ച ബിജെപി പ്രവര്‍ത്തകര്‍ പോയതിന് ശേഷമാണ് സംഭവം. 

    തൊട്ടടുത്ത് സ്ഥാപിച്ച ബിജെപിയുടെ കൊടിമരം പിഴുതെടുത്ത് പതാകയും നശിപ്പിച്ചിരുന്നു. സാംസ്‌കാരിക കേന്ദ്രത്തിന് സമീപം സ്ഥാപിച്ച ഫ്‌ളക്‌സ് ബോര്‍ഡ് 200 മീറ്ററിനപ്പുറത്ത് നശിപ്പിച്ച നിലയില്‍ കണ്ടെത്തി. അടുത്ത മാസം ഉദ്ഘാടനം നത്താനിരിക്കെയാണ് ഈ സംഭവം. 

    ദീന്‍ദയാല്‍ സാംസ്‌കാരിക കേന്ദ്രം പ്രസിഡന്‍് ജയകിഷന്‍ പൂച്ചക്കാട് ബേക്കല്‍ പോലീസില്‍ നല്‍കിയ പാരാതിയില്‍ കേസെടുത്തു.
    ബിജെപി ജില്ല പ്രസിഡന്റ് അഡ്വ.കെ.ശ്രീകാന്ത്, വൈസ് പ്രസിഡന്റ് നഞ്ചില്‍ കുഞ്ഞിരാമന്‍, ജില്ല മീഡിയ സെല്‍ കണ്‍വീനര്‍ വൈ.കൃഷ്ണദാസ്, യുവമോര്‍ച്ച ഉദുമ മണ്ഡലം പ്രസിഡന്റ് പ്രദീപ്.എം.കൂട്ടക്കനി, ബിജെപി പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് സി.സുരേഷ്, യുവമോര്‍ച്ച പഞ്ചായത്ത് പ്രസിഡന്റ് മഞ്ചുനാഥ കോട്ടക്കുന്ന് തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു.
    സമാധാന അന്തരീക്ഷം നിലനില്‍ക്കുന്ന കൂട്ടക്കനിയിലും തൊട്ടി കിഴക്കേക്കരയിലും കഴിഞ്ഞ ആറ് മാസത്തിലധികമായി സിപിഎം, ഡിവൈഎഫ്‌ഐ വ്യാപകമായി നിരന്തരമായി അസൂത്രിമായി നടത്തുന്ന അക്രമത്തിന്റെ ഭാഗമായാണ് സാംസ്‌കാരിക കേന്ദ്രം വികൃതമാക്കിയതെന്ന് നേതാക്കള്‍ ആരോപിച്ചു.



    Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: നിര്‍മ്മാണം നടക്കുന്ന ബി.ജെ.പിയുടെ സാംസ്‌കാരിക കേന്ദ്രത്തിന് കരി ഓയില്‍ ഒഴിച്ച് വികൃതമാക്കി Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top