• Latest News

    Wednesday, June 7, 2017

    ബിജെപി ഓഫീസുകള്‍ക്ക് നേരെ വ്യാപക അക്രമം: തിരുവനന്തപുരത്ത് വ്യാഴാഴ്ച ഹര്‍ത്താല്‍
    Wednesday, June 7, 2017
    10:50:00 PM

    തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ വ്യാഴാഴ്ച ബിജെപി ഹര്‍ത്താല്‍. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.[www.malabarflash.com]

    പാര്‍ട്ടിയുടെ ജില്ലാ കമ്മിറ്റി ഓഫീസിന് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. കോട്ടയം ജില്ലയിലെ നീഴൂര്‍,തലയോലപ്പറമ്പ്, വെള്ളൂര്‍, ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല തുടങ്ങി കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ബിജെപി ഓഫീസുകള്‍ക്ക് നേരെ ആക്രമമുണ്ടായതായാണ് വിവരം.

    സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കെതിരെ ഡല്‍ഹിയില്‍ നടന്ന അക്രമത്തിന് പിന്നാലെയാണ് കേരളത്തില്‍ പലയിടത്തും അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. രാത്രി ഒമ്പതോടെയാണ് തിരുവനന്തപുരം ട്യൂട്ടേഴ്സ് ലൈനിലെ ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ പെട്രോള്‍ ബോംബ് ആക്രമണം ഉണ്ടായത്.

    ഹെല്‍മെറ്റ് ധരിച്ചത്തിയ രണ്ട് പേര്‍ ബോംബെറിഞ്ഞുവെന്നാണ് ദൃക്സാക്ഷികള്‍ നല്‍കുന്ന വിവരം. ഓഫീസില്‍ ആളില്ലാത്ത സമയത്തായിരുന്നു അക്രമം എന്നതിനാല്‍ ആര്‍ക്കും പരിക്കേറ്റില്ല.

    ബുധനാഴ്ച വൈകുന്നേരത്തോടൊയിരുന്നു ഡല്‍ഹി എ.കെ.ജി ഭവനില്‍ വാര്‍ത്താസമ്മേളനം നടത്താന്‍ എത്തിയ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ ഹിന്ദുസേനാ പ്രവര്‍ത്തകര്‍ അക്രമിച്ചത്. ഇതിനെതിരെ ശക്തമായ പ്രതിഷേധമായിരുന്നു വൈകുന്നേരത്തോടെ കേരളമാകെ നടന്നത്.

    കക്ഷി ഭേദമന്യ രാഷ്ട്രീയ നേതാക്കളും അക്രമത്തിനെതിരെ രംഗത്ത് വന്നിരുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന പ്രതിഷേധത്തിനിടെ പലയിടത്തും സിപിഎം പ്രവര്‍ത്തകര്‍ ബിജെപിയുടെ ഫ്‌ളക്‌സുകളും ബോര്‍ഡുകളും തകര്‍ത്തിരുന്നു.



    Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ബിജെപി ഓഫീസുകള്‍ക്ക് നേരെ വ്യാപക അക്രമം: തിരുവനന്തപുരത്ത് വ്യാഴാഴ്ച ഹര്‍ത്താല്‍ Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top