• Latest News

    Thursday, June 29, 2017

    ട്രെയിനിനു കല്ലെറിഞ്ഞ കേസില്‍ പ്രതി അറസ്റ്റില്‍
    Thursday, June 29, 2017
    4:14:00 PM

    കാസര്‍കോട്‌: ട്രെയിനിനു കല്ലെറിഞ്ഞ കേസിലെ പ്രതിയെ അറസ്റ്റ്‌ ചെയ്‌തു. എറണാകുളം കടവന്ത്ര സ്വദേശി കെ സെബാസ്റ്റ്യന്‍ (39) ആണ്‌ അറസ്റ്റിലായത്‌. [www.malabarflash.com]

    കഴിഞ്ഞ മാസം കാസര്‍കോട്ടാണ്‌ കേസിനു ആസ്‌പദമായ സംഭവം. കല്ലേറില്‍ യാത്രക്കാരന്‌ പരിക്കേറ്റിരുന്നു. ഇക്കഴിഞ്ഞ ചൊവ്വാഴ്‌ച വൈകുന്നേരം മറ്റൊരു വണ്ടിക്കു കല്ലെറിയാന്‍ ശ്രമിക്കവേയാണ്‌ പോലീസിന്റെ പിടിയിലായത്‌. ഇയാളെ 14 ദിവസത്തേക്ക്‌ റിമാന്റ്‌ ചെയ്‌തു. 

    എ എസ്‌ ഐ രാജന്‍ എടയാത്ത്‌, ഹെഡ്‌കോണ്‍സ്റ്റബിള്‍മാരായ ശശി, സഞ്‌ജയ്‌ കുമാര്‍, ചിത്രരാജ്‌, രമേശന്‍ എന്നിവരുടെ നേതൃത്വത്തിലാണ്‌ പ്രതിയെ പിടികൂടിയത്‌.


    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ട്രെയിനിനു കല്ലെറിഞ്ഞ കേസില്‍ പ്രതി അറസ്റ്റില്‍ Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top