• Latest News

    Sunday, June 25, 2017

    ഹറം പള്ളിയില്‍ പെരുന്നാള്‍ നമസ്‌കാരം കഴിഞ്ഞ് മദീനയിലേക്ക് പുറപ്പെട്ട മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് മൂന്ന് പേര്‍ മരിച്ചു
    Sunday, June 25, 2017
    11:40:00 PM

    ജിദ്ദ∙ മക്ക-മദീന അതിവേഗപാതയിൽ ഖുലൈസിനടുത്തു വാഹനാപകടത്തിൽ മൂന്നു മലയാളികൾ മരിച്ചു. തൃശൂർ വെള്ളികുളങ്ങര സ്വദേശികളായ കറുപ്പൻ വീട്ടിൽ അഷ്റഫ്​, ഭാര്യ റസിയ, മകൻ ഹഫ്നാസ് അഷ്റഫ് എന്നിവരാണു മരിച്ചത്​. ഇവരുടെ മറ്റു രണ്ടു മക്കൾ നിസാര പരുക്കുകളോടെ രക്ഷപെട്ടു.[www.malabarflash.com]

    ഉംറ നിർവഹിച്ച ശേഷം മക്കയിലെ ഹറം പള്ളിയിൽ പെരുന്നാൾ നമസ്കാരവും കഴിഞ്ഞു മദീന സന്ദർശനത്തിനായി പോകുമ്പോഴാണ് അപകടമുണ്ടായത്. വൈകുന്നേരം നാലോടെയാണ് അപകടം.

    ദമാമിൽ ടാക്സി ഡ്രൈവറായിരുന്നു അഷ്‌റഫ്. ഭാര്യയും മക്കളും സന്ദർശക വീസയിൽ സൗദിയിൽ എത്തിയതായിരുന്നു. നാലുദിവസം മുമ്പാണ് ഇവർ മക്കയിലെത്തിയത്​. മൃതദേഹങ്ങൾ ഖുലൈസ് ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു.



    Keywords: Gulf  News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ഹറം പള്ളിയില്‍ പെരുന്നാള്‍ നമസ്‌കാരം കഴിഞ്ഞ് മദീനയിലേക്ക് പുറപ്പെട്ട മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് മൂന്ന് പേര്‍ മരിച്ചു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top