• Latest News

    Monday, June 26, 2017

    കുന്താപുരത്ത് ജീപ്പ് അപകടത്തില്‍ കാസര്‍കോട്ടെ സര്‍ക്കാര്‍ ജീവനക്കാരി മരിച്ചു
    Monday, June 26, 2017
    11:34:00 PM

    മംഗ്‌ളൂരു: കുന്താപുരത്തുണ്ടായ ജീപ്പപകടത്തില്‍ കാസര്‍കോട്ടെ സര്‍ക്കാര്‍ ഓഫീസ് ജീവനക്കാരിക്ക് ദാരുണ മരണം. ഓടിക്കൊണ്ടിരിക്കുകയായിരുന്ന ജീപ്പിന്റെ ആക്‌സില്‍ പൊട്ടിയതിനെ തുടര്‍ന്ന് പുറത്തേക്ക് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച കാസര്‍കോട്ടെ സര്‍ക്കാര്‍ ഓഫീസ് ജീവനക്കാരി സവിത (32)യാണ് ദാരുണമായി മരിച്ചത്. തൃശൂര്‍ സ്വദേശിനിയാണ്.[www.malabarflash.com] 

    തിങ്കളാഴ്ച്ച കുന്താപുരത്തായിരുന്നു അപകടം. കുടജാദ്രിയില്‍ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ഇവര്‍ അപകടത്തില്‍ പെട്ടത്. ആസ്‌കില്‍ ഒടിഞ്ഞതോടെ നിയന്ത്രണം വിട്ട ജീപ്പില്‍ നിന്നും പുറത്തേക്ക് ചാടിയ സവിതയുടെ തല ജീപ്പിന്റെ ഒരു ഭാഗത്ത് ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തില്‍ മരണം സംഭവിക്കുകയായിരുന്നു.



    Keywords: Karnadaka News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: കുന്താപുരത്ത് ജീപ്പ് അപകടത്തില്‍ കാസര്‍കോട്ടെ സര്‍ക്കാര്‍ ജീവനക്കാരി മരിച്ചു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top