• Latest News

    Friday, June 2, 2017

    കാമുകനോട് പിണങ്ങി കിണറ്റില്‍ ചാടിയ യുവതിക്ക് ഗുരുതര പരിക്ക്
    Friday, June 2, 2017
    11:28:00 PM

    ബദിയടുക്ക: കാമുകനോട് പിണങ്ങി കിണറ്റില്‍ ചാടിയ യുവതിക്ക് ഗുരുതരമായി പരിക്കേറ്റു. നെല്ലിക്കട്ടക്ക് സമീപം അതിര്‍ക്കുഴിയില്‍ വ്യാഴാഴ്ച രാത്രിയാണ് സംഭവം. 22കാരിയെയാണ് ഗുരുതര പരിക്കുകളോടെ മംഗളൂരുവിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്.[www.malabarflash.com]

    ടൈലറിംഗ് ജോലി ചെയ്യുന്ന 22 കാരി പ്രദേശത്തെ യുവാവുമായി പ്രണയത്തിലായിരുന്നു. വിവാഹം കഴിക്കുന്നതിന് ഇരുവരുടെയും വീട്ടുകാര്‍ എതിര്‍ത്തിരുന്നു. വ്യാഴാഴ്ച രാത്രി യുവതിയുടെ വീടിന് സമീപം ഇവര്‍ സംസാരിച്ചുകൊണ്ടിരിക്കെ വാക്കേറ്റമുണ്ടായി. അതിനിടെ പിണങ്ങിപ്പോയ യുവതി വീടിന് സമീപത്തെ കിണറ്റില്‍ ചാടുകയായിരുന്നുവത്രെ. 

    ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് യുവതിയെ കിണറ്റില്‍ നിന്ന് പുറത്തെടുത്തത്. ഉടന്‍ തന്നെ കാസര്‍കോട്ടെ സ്വകാര്യാസ്പത്രിയില്‍ എത്തിച്ചു. നില ഗുരുതരമായതിനാല്‍ പിന്നീട് മംഗളൂരുവിലെ ആസ്പത്രിയിലേക്ക് മാറ്റുകയായിരുന്നു.



    Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: കാമുകനോട് പിണങ്ങി കിണറ്റില്‍ ചാടിയ യുവതിക്ക് ഗുരുതര പരിക്ക് Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top