• Latest News

    Friday, June 23, 2017

    ദക്ഷിണ കന്നഡ ജില്ലാ പോലീസ് സൂപ്രണ്ടായി സുധീർ കുമാർ റെഡ്ഡി ചുമതലയേറ്റു
    Friday, June 23, 2017
    3:24:00 AM

    മംഗളൂരു: ദക്ഷിണ കന്നഡ ജില്ലാ പോലീസ് സൂപ്രണ്ടായി സുധീർ കുമാർ റെഡ്ഡി ചുമതലയേറ്റു. ഒരു മാസത്തോളമായി ജില്ലയിൽ നിലനിൽക്കുന്ന സംഘർഷത്തെ കർശനമായി നേരിടുന്നതിനുള്ള നടപടികളുടെ ഭാഗമായാണു നിയമനം.[www.malabarflash.com]

    നിലവിലുണ്ടായിരുന്ന എസ്പി ഭൂഷൺ ഗുലാബ് റാവു ബൊറാസെയെ ബെംഗളൂരുവിൽ അഡ്മിനിസ്ട്രേഷൻ ഡിസിപി ആയി സ്ഥലംമാറ്റി.

    ആന്ധ്രപ്രദേശ് ഗുണ്ടൂർ നരസരപേട്ട് സ്വദേശിയാണ് സുധീർ കുമാർ റെഡ്ഡി. ഭട്കലിൽ അഡീഷനൽ എസ്പിയായും ബിദാർ, ചിക്കബല്ലാപുര എന്നിവിടങ്ങളിൽ എസ്പിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.


    Keywords: Karnadaka News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ദക്ഷിണ കന്നഡ ജില്ലാ പോലീസ് സൂപ്രണ്ടായി സുധീർ കുമാർ റെഡ്ഡി ചുമതലയേറ്റു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top