• Latest News

    Monday, June 5, 2017

    വാളയാര്‍ സഹോദരിമാരുടെ മരണം ആത്മഹത്യതന്നെയെന്ന് പോലീസ്
    Monday, June 5, 2017
    11:00:00 PM

    പാലക്കാട്: വാളയാറിലെ സഹോദരിമാരുടെ ദുരൂഹ മരണം ആത്മഹത്യ തന്നെയെന്ന് പോലീസിന്റെ റിപ്പോര്‍ട്ട്. പെണ്‍കുട്ടികളെ കൊലപ്പെടുത്തിയതാണെന്ന നിഗമനത്തിലെത്താന്‍ തെളിവുകള്‍ ഒന്നും ലഭിച്ചിട്ടില്ലെന്നും ജില്ലാ പോലീസ് മേധാവി മനുഷ്യാവകാശ കമ്മീഷന് നല്‍കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.[www.malabarflash.com]

    അട്ടപ്പളം സ്വദേശികളായ കൃതിക(11) ശരണ്യ (9) എന്നീ സഹോദരികളെ ആയിരുന്നു കഴിഞ്ഞ ജനുവരി, മാര്‍ച്ച് മാസങ്ങളിലായി ദുരൂഹ സാഹചര്യത്തില്‍ വീടിനുള്ളില്‍ തുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടികള്‍ ക്രൂരമായ ലൈംഗീക പീഡനത്തിനും ഇരയായിരുന്നു. മൂത്ത കുട്ടി കൃതികയെ ജനുവരി 13 നും, സമാനമായ രീതിയില്‍ ശരണ്യയെ മാര്‍ച്ച് നാലിനുമായിരുന്നു തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

    പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ക്രൂരമായ പീഡനത്തിന് ഇരയായിട്ടുണ്ടെന്നും, കൊലപാതക സാധ്യത കൂടി അന്വേഷിക്കേണ്ടതുണ്ടെന്നും ചൂണ്ടിക്കാട്ടിയിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് കുട്ടികളുടെ ബന്ധുക്കള്‍ ഉള്‍പ്പെടെ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുമുണ്ടായിരുന്നു.

    പീഡനം നടന്നിട്ടുണ്ടെങ്കിലും മരണം കൊലപാതകമല്ലെന്നാണ് പോലീസ് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഫോറന്‍സിക് റിപ്പോര്‍ട്ട് കൂടി കിട്ടിയ ശേഷം കൂടുതല്‍ വ്യക്തമായ റിപ്പോര്‍ട്ട് നല്‍കാനാവുമെന്നും അധികൃതര്‍ കരുതുന്നുണ്ട്.



    Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: വാളയാര്‍ സഹോദരിമാരുടെ മരണം ആത്മഹത്യതന്നെയെന്ന് പോലീസ് Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top