• Latest News

    Friday, June 23, 2017

    കടം വാങ്ങിയ പണത്തിന് ഈടായി യുവതി മുക്കുപണ്ടം നല്‍കി; പണയം വെക്കാനെത്തിയ യുവാവ് കുടുങ്ങി
    Friday, June 23, 2017
    3:45:00 AM

    നി​ല​ന്പൂ​ർ: ഈ​ടാ​യി ന​ൽ​കി​യ പ​ണ്ടം പ​ണ​യംവെ​ക്കാ​നെ​ത്തി​യ യു​വാ​വ് വെ​ട്ടി​ലാ​യി. അ​ക​ന്പാ​ടം സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ലാ​ണ് വ്യാഴാഴ്ച രാ​വി​ലെ പ​ത്ത​ര​യോ​ടെ സ്വ​ർ​ണം പ​ണ​യം വെ​ക്കാ​ൻ എ​ര​ഞ്ഞി​മ​ങ്ങാ​ട് സ്വ​ദേ​ശി​യെ​ത്തി​യ​ത്. സം​ശ​യം തോ​ന്നി​യ ബാ​ങ്ക് അ​ധി​കൃ​ത​ർ ഇ​യാ​ൾ ന​ൽ​കി​യ ആ​ഭ​ര​ണം അ​ക​ന്പാ​ട​ത്തെ ജ്വ​ല്ല​റി​യി​ലെ​ത്തി​ച്ച് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് സ്വ​ർ​ണ​മ​ല്ലെ​ന്ന് മ​ന​സ്സി​ലാ​യ​ത്.[www.malabarflash.com]

    ഇ​തേ​തു​ട​ർ​ന്ന് യു​വാ​വി​നോ​ട് കാ​ര്യ​മ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ് ത​നി​ക്ക് പ​ണം ത​രാ​നു​ള്ള യു​വ​തി ഈ​ടാ​യി ന​ൽ​കി​യ​താ​ണ് ആ​ഭ​ര​ണ​മെ​ന്ന് പ​റ​ഞ്ഞ​ത്.
    തു​ട​ർ​ന്ന് ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​ർ യു​വ​തി​യോ​ട് ബാ​ങ്കി​ലെ​ത്താ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. ആ​ദ്യം നി​ഷേ​ധി​ച്ചെ​ങ്കി​ലും പി​ന്നീ​ട് താ​ൻ ന​ൽ​കി​യ ആ​ഭ​ര​ണം ത​ന്നെ​യാ​ണെ​ന്ന് യു​വ​തി സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു. 

    ഇ​യാ​ളു​ടെ വീ​ട് പ​ണി​ക്കാ​യെ​ത്തി​യ യു​വ​തി ക​ല്യാ​ണാ​വ​ശ്യ​ത്തി​നാ​യി പ​ണം ക​ടം വാ​ങ്ങി​യി​രു​ന്നു. പ​റ​ഞ്ഞ സ​മ​യ​ത്ത് തി​രി​ച്ചു​കി​ട്ടാ​തെ വ​ന്ന​തോ​ടെ വാ​ർ​ഡ് മെ​ന്പ​ർ ഇ​ട​പെ​ട്ട് 50,000 രൂ​പ വാ​ങ്ങി​ന​ൽ​കി. ബാ​ക്കി​യു​ള്ള തു​ക ന​ൽ​കു​ന്ന​ത് വ​രെ ഈ​ടാ​യാ​ണ് മു​ക്കു​പ​ണ്ടം സ്വ​ർ​ണ​മാ​ണെ​ന്ന വ്യാ​ജേ​ന ഇ​യാ​ൾ​ക്ക് ന​ൽ​കി​യ​ത്.
    കൊ​ടു​ക്കാ​നു​ള​ള പ​ണം തി​രി​കെ ചോ​ദി​ച്ച് ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കി​യ​പ്പോ​ൾ പ​ണം ത​രു​ന്ന​ത് വ​രെ ഉ​റ​പ്പി​നാ​യി സ്വ​ർ​ണം ന​ൽ​കി​യ​താ​ണെ​ന്നും ഇ​ത് പ​ണ​യ​ത്തി​നാ​യി ന​ൽ​കി​യ​ത​ല്ലെ​ന്നു​മാ​ണ് യു​വ​തി​യു​ടെ പ​റ​ഞ്ഞ​ത്. 60 ഗ്രാം ​തൂ​ക്ക​മു​ള്ള ആ​ഭ​ര​ണം ബാ​ങ്കി​ൽ വെ​ച്ച് ഒ​രു ല​ക്ഷം രൂ​പ ആ​വ​ശ്യ​പ്പെ​ട്ടാ​ണ് യു​വാ​വ് എ​ത്തി​യ​ത്. 

    തു​ട​ർ​ന്ന് പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യും ഇ​രു​വ​രേ​യും സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച് ചോ​ദ്യം ചെ​യ്യു​ക​യും ചെ​യ്തു. സം​ശ​യ​ത്തി​ന്‍റെ ആ​നു​കൂ​ല്യ​ത്തി​ൽ യു​വാ​വി​നോ​ട് അ​ടു​ത്ത ദി​വ​സം ഹാ​ജ​രാ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട് വി​ട്ട​യ​ച്ചു. 

    മു​ൻ​പും ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ള്ള സാ​ഹ​ച​ര്യ​ത്തി​ൽ വി​ദ​ഗ്ധ​മാ​യ പ​രി​ശോ​ധ​ന​ക്ക് ശേ​ഷം മാ​ത്ര​മേ ബാ​ങ്കു​ക​ൾ സ്വ​ർ​ണം പ​ണ​യ​മാ​യി സ്വീ​ക​രി​ക്കാ​റു​ള്ളൂ.



    Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: കടം വാങ്ങിയ പണത്തിന് ഈടായി യുവതി മുക്കുപണ്ടം നല്‍കി; പണയം വെക്കാനെത്തിയ യുവാവ് കുടുങ്ങി Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top