• Latest News

    Wednesday, June 28, 2017

    പ്രിന്‍സിപ്പലിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികളുടെ അനിശ്ചിതകാല ഉപരോധം
    Wednesday, June 28, 2017
    11:30:00 PM

    ഉദുമ: പൊയിനാച്ചി സെഞ്ച്വറി ദന്തല്‍ കോളേജിലെ പ്രിന്‍സിപ്പലിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികളുടെ അനിശ്ചിതകാല ഉപരോധം തുടങ്ങി.[www.malabarflash.com]

    പ്രിന്‍സിപ്പള്‍ വിദ്യാര്‍ഥികളുടെ സ്വാതന്ത്ര്യം തടസപ്പെടുത്തുന്നതിനും വിദ്യാര്‍ഥിനികളോട് മോശമായി പെരുമാറുന്നതിനുമെതിരെയുമാണ് വിദ്യാര്‍ഥികളുടെ ഉപരോധം.
    പ്രിന്‍സിപ്പലിനെതിരെ മാനേജ്‌മെന്റ് നടപടിയെടിക്കണമെന്നാവശ്യപ്പെട്ട് മെയ് 22 മുതല്‍ 24 വരെ വിദ്യാര്‍ഥികള്‍ നിരാഹാരം കിടന്നു. പ്രക്ഷോഭം ശക്തമായതിനെതുടര്‍ന്ന് വിദ്യാര്‍ഥികളും മാനേജ്‌മെന്റും നടത്തിയ ചര്‍ച്ചയില്‍ പ്രിന്‍സിപ്പലിനെ കോളേജില്‍ നിന്ന് പുറത്താക്കാന്‍ തീരുമാനമായി. ഈ തീരുമാനം മാനേജമെന്റ് രേഖമൂലം മുദ്ര പേപ്പറില്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കി. 

    എന്നാല്‍ കഴിഞ്ഞ ദിവസം വീണ്ടും പ്രിന്‍സിപ്പല്‍ കോളേജിലെത്തി ചാര്‍ജടുത്തു. ഇതിനെതിരെയാണ് വിവിധ വിദ്യാര്‍ഥി സംഘടനാ നേതാക്കളായ സിദ്ധാര്‍ഥ രവീന്ദ്രന്‍, യു മനു, ടി മുസീര്‍, ഇര്‍ഫാദ് അഹമ്മദ് എന്നിവരുടെ നേതൃത്വത്തില്‍ അനിശ്ചിതകാല വിദ്യാര്‍ഥി സമരം തുടങ്ങിയത്. 

    സര്‍വകലാശാല കാര്യങ്ങളില്‍ ഇടപെടാന്‍ തയ്യാറാകുന്നില്ല. കലോത്സവം നടത്തുന്നത് അനാശാസ്യ പ്രവര്‍ത്തനത്തിനാണെന്ന് പറഞ്ഞ് വിദ്യാര്‍ഥികളെ പ്രിന്‍സിപ്പല്‍ അപമാനിക്കുകയാണ്. കൂടാതെ വിദ്യാര്‍ഥിനികളോട് മോശമായ രീതിയിലാണ് പെരുമാറുന്നതെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചു. 

    ചോദിക്കാന്‍ ചെന്ന വിദ്യാര്‍ഥി യൂണിയന്‍ നേതാക്കളെ അപമാനിച്ച് പുറത്താക്കി. പ്രിന്‍സിപ്പലിനെ സ്ഥാനത്തുനിന്നും നീക്കുന്നതുവരെ സമരം തുടരുമെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.


    Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: പ്രിന്‍സിപ്പലിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികളുടെ അനിശ്ചിതകാല ഉപരോധം Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top