• Latest News

    Friday, June 23, 2017

    ബൈക്കില്‍ ടാങ്കര്‍ലോറിയിടിച്ച് രണ്ട് എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികള്‍ മരിച്ചു
    Friday, June 23, 2017
    3:32:00 AM

    കൊണ്ടോട്ടി : ബൈക്കില്‍ ടാങ്കര്‍ ലോറിയിടിച്ച് മലപ്പുറം സ്വദേശികളായ രണ്ട് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ മരിച്ചു. കൊണ്ടോട്ടി കൊളത്തൂര്‍ ആനങ്ങാടി എരഞ്ഞോളില്‍ വീട്ടില്‍ എടക്കോട് മുഹമ്മദ് കുട്ടിയുടെ മകന്‍ ഫവാസ് മുഹമ്മദ്(22), അരീക്കോട് ഊര്‍ങ്ങാട്ടിരി ഈസ്റ്റ് വടക്കുംമുറി കരുവാട്ടില്‍ ഉബൈദുല്ലയുടെ മകന്‍ മുഹമ്മദ് ആഫിഖ് (22). എന്നിവരാണ് മരിച്ചത്.[www.malabarflash.com]

    വൈകുന്നേരം നാലുമണിക്ക് ദേശീയ പാതയില്‍ കലവൂര്‍ ബ്ലോക്ക് ജംഗ്ഷനിലായിരുന്നു അപകടം. തിരുവനന്തപുരം കഴക്കൂട്ടം മറൈന്‍ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥികളായ ഇരുവരും നാട്ടിലേക്ക് വരുന്നതിനിടെയാണ് അപകടം.

     അപകടത്തില്‍ ഗുരുതര പരിക്കേറ്റ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹങ്ങള്‍ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. 

     ഉഴുന്നന്‍ ഷാഹിനയാണ് മുഹമ്മദ് ആഫിഖിന്റെ മാതാവ്: സഹോദരിമാര്‍: സുമയ്യ, സഫ, മര്‍വ, ഷൈമ. അസ്മയാണ് ഫവാസ് മുഹമ്മദിന്റെ മാതാവ്. സഹോദരങ്ങള്‍.ആത്തിഫ് മുഹമ്മദ്,റിദ,റഫ.



    Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ബൈക്കില്‍ ടാങ്കര്‍ലോറിയിടിച്ച് രണ്ട് എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികള്‍ മരിച്ചു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top