• Latest News

    Wednesday, June 14, 2017

    അമ്പലത്തറയില്‍ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മരത്തിലിടിച്ച് മറിഞ്ഞ് വീട്ടമ്മ മരിച്ചു
    Wednesday, June 14, 2017
    12:17:00 AM

    കാഞ്ഞങ്ങാട്: നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മരത്തിലിടിച്ച് മറിഞ്ഞ് വീട്ടമ്മ മരിച്ചു. ചിത്താരിയിലെ മമ്മുവിന്റെ ഭാര്യ ആസ്യുമ്മയാ (70)ണ് മരിച്ചത്. മൂന്ന് പേര്‍ക്ക് പരിക്കേറ്റു.[www.malabarflash.com]

    ചൊവ്വാഴ്ച വൈകുന്നേരം 3.30 മണിയോടെ അമ്പലത്തറയിലാണ് അപകടം. പരിക്കേറ്റ ഡ്രൈവര്‍ ചിത്താരിയിലെ കുഞ്ഞഹമ്മദ്, ആസ്യുമ്മയുടെ മകള്‍ ആമിന, മകന്‍ എന്നിവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
    കുടുംബത്തോടൊപ്പം പാറപ്പള്ളിയിലുള്ള മകളുടെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് ആസ്യുമ്മ അപകടത്തില്‍ പെട്ടത്. 

    അമ്പലത്തറ ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിനു സമീപത്തുള്ള മരത്തിലിടിച്ച് ഓട്ടോ റിക്ഷ മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ആസ്യുമ്മയെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.



    Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: അമ്പലത്തറയില്‍ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മരത്തിലിടിച്ച് മറിഞ്ഞ് വീട്ടമ്മ മരിച്ചു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top