• Latest News

    Monday, June 26, 2017

    ഷാർജയിൽ വൻ തീപിടിത്തം; പന്ത്രണ്ടിലേറെ വെയർഹൗസുകൾ കത്തിനശിച്ചു
    Monday, June 26, 2017
    10:28:00 PM

    ഷാര്‍ജ: ഷാര്‍ജയിലെ വ്യവസായ മേഖലയിലുണ്ടായ അഗ്നിബാധയില്‍ 12 സംഭരണ ശാലകള്‍ കത്തിനശിച്ചു. ആര്‍ക്കും പരിക്കില്ലെന്നാണ്​ റിപ്പോർട്ടുകൾ.[www.malabarflash.com]

    ഇന്‍ഡസ്ട്രിയല്‍ ഏരിയ-13ല്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ സെയ്ദ് റോഡിലെ സംഭരണ ശാലകളിലാണ് അഗ്​നിബാധയുണായത്​. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.18നാണ് സംഭവം. നിര്‍മാണസാമഗ്രികളും മരം ഉരുപ്പടികളുമാണ് ഇവിടെ സൂക്ഷിച്ചിരുന്നത്. അഗ്നിശമന സേനയും പൊലീസി​​െൻറയും സംയോജിത ഇടപെടൽ മൂലം കൂടുതൽ അപകടങ്ങളുണ്ടായില്ല.

    പ്രദേശത്ത് കടുത്ത പുക ഉയര്‍ന്നതായിദൃക്‌സാക്ഷികള്‍ പറഞ്ഞു. രണ്ടു മണിക്കൂറോളം ശേഷമാണ്​ തീ നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചത്.



    Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ഷാർജയിൽ വൻ തീപിടിത്തം; പന്ത്രണ്ടിലേറെ വെയർഹൗസുകൾ കത്തിനശിച്ചു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top